'ഇരുപതാം നിറവിലെ പൊന്നോണം', ഷാർജ മലയാളി സമാജത്തിന്‍റെ ഓണാഘോഷം ശനിയാഴ്ച

 
Pravasi

'ഇരുപതാം നിറവിലെ പൊന്നോണം', ഷാർജ മലയാളി സമാജത്തിന്‍റെ ഓണാഘോഷം ശനിയാഴ്ച

ഉച്ചകഴിഞ്ഞ് 3:00 മണി മുതലാണ് പൊതുപരിപാടികൾ ആരംഭിക്കുക

UAE Correspondent

ഷാർജ: ഷാർജ മലയാളി സമാജത്തിന്‍റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'ഇരുപതാം നിറവിലെ പൊന്നോണം' ഒക്ടോബർ 10-ന് ഷാർജ സഫാരി മാളിൽ നടത്തും. ഉച്ചകഴിഞ്ഞ് 3:00 മണി മുതലാണ് പൊതുപരിപാടികൾ ആരംഭിക്കുക.

ആഘോഷങ്ങളുടെ ഭാഗമായി ചെണ്ടമേളം, തിരുവാതിര, നൃത്തശിൽപം, സിനിമാറ്റിക് ഡാൻസ് , എന്നിവ അരങ്ങേറും. നാടൻ പാട്ട്, സംഘഗാനം, സ്കിറ്റ്, ഗാനമേള എന്നിവയും പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പുഷ്പരാജ് ആതവനാട്, ജനറൽ സെക്രട്ടറി ഷെറിൻ ചെറിയാൻ, ട്രഷറർ വിനോദ് ബാഹുലേയൻ, പ്രോഗ്രാം കൺവീനർ ബൽരാജ് പിള്ള, ജനറൽ കൺവീനർ ശ്രീജിത്ത് അറുമുഖൻ എന്നിവർ അറിയിച്ചു