ഷാർജ പാർക്കിങ് സമയത്തിൽ മാറ്റം; രാത്രി 12 മണി വരെ നിരക്ക് ഈടാക്കും

 
Pravasi

ഷാർജ പാർക്കിങ് സമയത്തിൽ മാറ്റം; രാത്രി 12 മണി വരെ നിരക്ക് ഈടാക്കും

പാർക്കിങ് സമയം വർധിപ്പിച്ചെങ്കിലും സീസണൽ സബ്‌സ്‌ക്രിപ്ഷൻ തുകയിൽ മാറ്റമില്ല.

UAE Correspondent

ഷാർജ: ഷാർജയിൽ നിലവിൽ രാത്രി 10 മണി വരെയുണ്ടായിരുന്ന പെയ്ഡ് പാർക്കിങ് സമയം അർധരാത്രി 12 മണി വരെയായി ദീർഘിപ്പിച്ചു.ഷാർജ സിറ്റി മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂലൈ 1 മുതൽ മാറ്റം നിലവിൽ വരും. പുതിയ നിയമപ്രകാരം ഷാർജ, കൽബ, ഖോർഫക്കാൻ, അൽ ദൈദ് തുടങ്ങിയ നഗരങ്ങളിലെ മഞ്ഞ ബോർഡുകളുള്ള പാർക്കിങ് മേഖലകളിലെല്ലാം ഇനി മുതൽ രാവിലെ 8 മണി മുതൽ അർധരാത്രി 12 മണി വരെയായിരിക്കും പാർക്കിങ് ഫീസ് ഈടാക്കുക. ഇതോടെ പാർക്കിങ്ങ് സമയം നിലവിൽ രാത്രി വരെ പെയ്ഡ് ആയിരുന്ന ബ്ലൂ സോണുകൾക്ക് തുല്യമാകും.

പാർക്കിങ് സമയം വർധിപ്പിച്ചെങ്കിലും സീസണൽ സബ്‌സ്‌ക്രിപ്ഷൻ തുകയിൽ മാറ്റമില്ല. നിലവിലുള്ള വരിക്കാർക്ക് അധിക നിരക്കുകളൊന്നും നൽകാതെ തന്നെ ദിവസേന 2 മണിക്കൂർ അധിക പാർക്കിങ് ആനുകൂല്യം ഇതിലൂടെ ലഭിക്കും.

7 ദിവസവും പെയ്ഡ് ആയ പ്രത്യേക മേഖലകൾ ഒഴികെയുള്ള മറ്റ് പെയ്ഡ് പാർക്കിങ് സോണുകളിൽ വെള്ളിയാഴ്ചകളിലും ഔദ്യോഗിക പൊതുഅവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായി തുടരും.

രാത്രി കാലങ്ങളിൽ റസ്റ്റോറന്‍റുകളിലും കഫേകളിലും എത്തുന്നവർക്കും താമസക്കാർക്കും പാർക്കിങ് ലഭിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും, വാഹനം ദീർഘനേരം അനധികൃതമായി പാർക്ക് ചെയ്യുന്നത് തടയാനുമാണ് ഈ പുതിയ പരിഷ്കാരം.

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

അഭിഷേക് ബാനർജിക്ക് വിദേശത്ത് പോയി കണ്ണ് ചികിത്സ നടത്താം; അനുമതി നൽകി സുപ്രീം കോടതി

വൈകില്ല, റോഡ് പണി 2028ൽ തീരും; ഉറപ്പു നൽകി ഗഡ്കരി

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിർദേശമില്ലെന്ന് കേന്ദ്രം

സിഗരറ്റ് വാങ്ങാൻ 50 രൂപ നൽകാത്തതിന് രണ്ട് പേരെ കുത്തി; യുവാവ് ഒളിവിൽ