ലക്ഷങ്ങൾ വിലമതിക്കുന്ന അപൂർവ പ്രാർത്ഥനാ മണികൾ തട്ടിയെടുത്തു: 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി ഷാർജ പൊലീസ്

 
Pravasi

ലക്ഷങ്ങൾ വിലമതിക്കുന്ന അപൂർവ പ്രാർത്ഥനാ മണികൾ തട്ടിയെടുത്തു: 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി ഷാർജ പൊലീസ്

സോഷ്യൽ മീഡിയ വഴി പ്രാർത്ഥനാ മാലകൾ വിൽപ്പനയ്ക്ക് വച്ച ചൈനീസ് പൗരനാണ് തട്ടിപ്പിനിരയായത്

UAE Correspondent

ദുബായ്: ഒരു ലക്ഷത്തിലധികം ഡോളർ അഥവാ 3.6 ലക്ഷത്തിലധികം ദിർഹം വിലമതിക്കുന്ന അപൂർവ അംബർ പ്രാർത്ഥനാ മണികൾ (തസ്ബീഹ്) കബളിപ്പിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ രണ്ട് പ്രതികളെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്ത് ഷാർജ പൊലീസ്.

സോഷ്യൽ മീഡിയ വഴി പ്രാർത്ഥനാ മാലകൾ വിൽപ്പനയ്ക്ക് വച്ച ചൈനീസ് പൗരനാണ് തട്ടിപ്പിനിരയായത്. മുഴുവൻ ശേഖരവും വാങ്ങാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് പ്രതികൾ വിൽപ്പനക്കാരനെ ബന്ധപ്പെടുകയും, സാധനം നേരിട്ട് പരിശോധിക്കാനെന്ന വ്യാജേന ഷാർജയിലെ ഒരു സ്ഥലത്തേക്ക് ഇയാളെ വരുത്തുകയുമായിരുന്നു.

തുടർന്ന് കബളിപ്പിച്ച് സാധനങ്ങൾ കൈക്കലാക്കി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചയുടൻ ഷാർജ പൊലീസിന്‍റെ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡയറക്‌ട്രേറ്റ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി.

ആധുനിക സുരക്ഷാ സാങ്കേതികവിദ്യകളും ഡാറ്റാ വിശകലനങ്ങളും ഉപയോഗിച്ച് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ അയൽ എമിറേറ്റിൽ ഒളിവിലായിരുന്ന പ്രതികളെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് തൊണ്ടിമുതലുകൾ പൂർണമായി വീണ്ടെടുക്കുകയും ചെയ്തു. അപരിചിതരായ വ്യക്തികളോട് ഇടപെടുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ ഔദ്യോഗിക ഇടങ്ങളിൽ മാത്രം ഇത്തരം ഇടപാടുകൾ നടത്തണമെന്നും ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്