അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയാൽ കർശന നടപടിയെന്ന് ഷാർജ പൊലീസ്

 
Pravasi

അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയാൽ കർശന നടപടിയെന്ന് ഷാർജ പൊലീസ്

നിയമലംഘകർക്ക് 500 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 8 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കും.

UAE Correspondent

ഷാർജ: റോഡുകളിൽ അപകടങ്ങൾ ഉണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോകുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. അപകടം ചെറുതായാലും വലുതായാലും അപകടസ്ഥലത്ത് വാഹനം നിർത്തണമെന്ന നിയമം കർശനമായി പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നിയമലംഘകർക്ക് 500 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 8 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷ ലഭിക്കും.

കുറ്റം തെളിയിക്കപ്പെട്ടാൽ വാഹനം 7 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കി നിർത്തുകയും അധികൃതരെ വിവരം അറിയിക്കുകയും വേണം.

നിസ്സാരമായ അപകടമാണെന്ന് കരുതി നിർത്താതെ പോകുന്നത് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുന്നത്. സ്മാർട്ട് ആപ്പുകൾ വഴി അപകടവിവരം റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്.

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു, വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ല; പ്രതികരിച്ച് മന്ത്രി സി.പി. ജോൺ

മോദിയുടെ സീത ആരെന്ന് കോൺഗ്രസ് എംപി; മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസിനെ സമീപിച്ച് ബിജെപി

''ഫ്രീയായി ബസിൽ പോകാൻ തള്ളിക്കയറുന്ന സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്നു'', പ്രിയദർശിനി യാത്രയെ അധിക്ഷേപിച്ച് ഗതാഗത മന്ത്രി | Video

''കരാറിൽ‌ ഒപ്പുവച്ച് കീഴടങ്ങണം, അല്ലെങ്കിൽ ഇറാനെതിരേ സൈനിക നടപടി''; മുന്നറിയിപ്പുമായി ട്രംപ്