ഇത്തിഹാദ് അൽ ദൈദ് സ്റ്റേഷനിലേക്ക് മൂന്ന് പുതിയ ബസ് റൂട്ടുകളുമായി ഷാർജ ആർടിഎ
ഷാർജ: ഷാർജയിലെ ഇത്തിഹാദ് റെയിലിന്റെ അൽ ദൈദ് സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്നവർക്കായി മൂന്ന് പുതിയ ബസ് സർവീസുകളുടെ റൂട്ടുകളും സമയവിവരങ്ങളും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ടു.
സെപ്റ്റംബർ 30-ന് പ്രവർത്തനമാരംഭിച്ച ഇത്തിഹാദ് റെയിൽ യാത്രാ ശൃംഖലയുടെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് അൽ ദൈദ്.
ഇഎആർ 1 - അൽ മദാം ബസ് സ്റ്റേഷനെയും അൽ ദൈദ് റെയിൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഈ സർവീസിന് ഏകദേശം ഒരു മണിക്കൂറാണ് യാത്രാ സമയം.
ഇഎആർ 2 - അൽ സജാ ബസ് സ്റ്റേഷനെയും അൽ ദൈദ് റെയിൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന സർവീസിന് ഏകദേശം 43 മിനിറ്റാണ് യാത്രാ സമയം.
ഇഎആർ 3 ഷാർജ നഗരമധ്യത്തെയും അൽ ദൈദ് റെയിൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഈ സർവീസിന് ഏകദേശം ഒരു മണിക്കൂറും 42 മിനിറ്റും യാത്രാ സമയം വരും.
കൂടുതൽ വിവരങ്ങൾക്കും സമയക്രമങ്ങളിലെ മാറ്റങ്ങൾ അറിയുന്നതിനുമായി ഷാർജ ആർടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ srta.gov.ae സന്ദർശിക്കുകയോ 600 52 52 52 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.