ഏഴാം വാർഷികം ആഘോഷിച്ച് ഷാർജ സഫാരി മാള്‍

 
Pravasi

ഏഴാം വാർഷികം ആഘോഷിച്ച് ഷാർജ സഫാരി മാള്‍

സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഷമീം ബക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ചാക്കോ ഊളക്കാടന്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

UAE Correspondent

ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റുകളിലൊന്നായ ഷാർജ സഫാരി മാൾ ഏഴാം വാർഷികം ആഘോഷിച്ചു. വാര്‍ഷിക ചടങ്ങില്‍ ഷെയ്ഖ് സാലം ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി മുഖ്യാതിഥിയായി പങ്കെടുത്തു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഷമീം ബക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ചാക്കോ ഊളക്കാടന്‍ തുടങ്ങിയവരും, സഫാരി സ്റ്റാഫ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഉപഭോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമായിത്തീരാന്‍ സഫാരിക്ക് കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമാണെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. ഗുണമേന്മ, മികച്ച സേവനം, ന്യായമായ വില, പുതുമയുള്ള ഓഫറുകള്‍, ഉപഭോക്തൃ സൗഹൃദ സമീപനം എന്നിവയിലൂടെ ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സഫാരി എപ്പോഴും ശ്രമിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

വാര്‍ഷികാഘോഷത്തോടും ഉത്സവസീസണോടും അനുബന്ധിച്ച് ഷാര്‍ജയിലെയും റാസല്‍ഖൈമയിലെയും സഫാരിമാളില്‍ കുടുംബങ്ങള്‍ക്കായി വിവിധ വിനോദപരിപാടികളും പ്രത്യേക പ്രമോഷനുകളും ആകര്‍ഷകമായ ആഘോഷങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019-ല്‍ ആരംഭിച്ച സഫാരിയുടെ യാത്രയ്ക്ക് യുഎഇയിലെ ജനങ്ങളില്‍നിന്ന് ലഭിച്ച അസാധാരണമായ സ്വീകാര്യതയാണ് സ്ഥാപനത്തിന്‍റെ ഏറ്റവും വലിയ ശക്തിയെന്ന് സഫാരി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഷമീം ബക്കര്‍ പറഞ്ഞു.

ഏഴാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഉപഭോക്തൃപങ്കാളിത്തത്തിന് പ്രാധാന്യം നല്‍കുന്ന വൈവിധ്യമാര്‍ന്ന മത്സരങ്ങളും പ്രമോഷനുകളും സഫാരി മാളില്‍ ഒരുക്കിയിട്ടുണ്ട്. സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമോ അതിലധികമോ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഇ റാഫിൾ കൂപ്പൺ വഴി 'വിൻ ഹാഫ് എ മില്യൺ ദിർഹംസ്' പ്രമോഷനില്‍ പങ്കെടുക്കാം.

അതോടൊപ്പം, സഫാരി മാളിലെ വിവിധ ഷോപ്പുകളില്‍ നിന്നും 50 ദിര്‍ഹമോ അതിലധികമോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന കൂപ്പണിലൂടെ നടത്തുന്ന നറുക്കെടുപ്പില്‍ ഒരു ഭാഗ്യശാലിക്ക് എസ്യുവി കാര്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

വിയർത്ത് കുളിക്കും; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

മധ‍്യപ്രദേശിൽ വ‍്യാജ മദ‍്യം കഴിച്ച് 5 പേർ മരിച്ചു; 6 പേർ ഗുരുതരാവസ്ഥയിൽ

'മുഖ‍്യമന്ത്രിയുടെ നിലപാട് കുരുടൻ ആനയെ തൊട്ടതു പോലെ'; വിമർശനവുമായി സമസ്ത മുഖപത്രം

8 പേരുടെ ജീവനെടുത്ത കയ്പ്പമംഗലം വാഹനാപകടം; ലോറി ഡ്രൈവർ പിടിയിൽ

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പെരുമഴ; ഡൽഹിയിൽ യെലോ അലർട്ട്