സ്പോർട്സ് ഡേയിൽ പങ്കെടുത്തവർ.

 
Pravasi

ഷാർജ സിറോ മലബാർ യൂത്ത് മൂവ്‌മെന്‍റ് സ്പോർട്സ് ഡേ

ഫുട്ബോൾ മുതൽ വടംവലി വരെ വിവിധ മത്സരങ്ങൾ; വിജയികൾക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു

UAE Correspondent

ഷാർജ: ഷാർജ സെന്‍റ് മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിലെ സിറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു. അജ്‌മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബ്ബിൽ നടത്തിയ മേളയിൽ ഷാർജയിലെയും അജ്‌മാനിലെയും വിവിധ ഇടവകകളിൽ നിന്നായി അഞ്ഞൂറോളം യുവാക്കൾ പങ്കെടുത്തു.

ഫുട്ബോൾ, ബാഡ്മിന്‍റൺ, ബാസ്‌കറ്റ് ബോൾ, വടംവലി തുടങ്ങിയ മത്സരങ്ങൾക്കൊപ്പം വിവിധ വിനോദ പരിപാടികളും നടത്തി. ഷാർജ എസ്എംസി, അജ്‌മാൻ എസ്എംസിഎ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. ഇതോടൊപ്പം പ്രൈം മെഡിക്കൽ സെന്‍ററിന്‍റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും 'പാപ്പനും പിള്ളേരും' എന്ന പേരിൽ നാടൻ തട്ടുകടയും ഒരുക്കിരുന്നു.

യുവജനങ്ങളെ സഭയുടെയും സമൂഹത്തിന്‍റെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്കിടയിൽ സാമൂഹ്യാവബോധ സംസ്കാരം വളർത്താനുമാണ് സ്പോർട്സ് മീറ്റ് ലക്ഷ്യമിടുന്നതെന്ന് എസ്എംവൈഎം ഡയറക്റ്റർ ഫാ. ജോൺ ജോസഫ് എടാട്ട് പറഞ്ഞു. ആൽബർട്ട്, സൗമ്യ, ബിജു ജോസഫ്, സിറിയക് ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ഇന്ത്യ-ചൈന അതിർത്തി വിഷയം; ചർച്ച നടത്തി അജിത് ഡോവലും വാങ് യിയും

ബിജെപിയിലെ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി 3.0 മന്ത്രിസഭയിലും അഴിച്ചുപണി; 12 ഒഴിവുകൾ, പരിഗണനയിൽ നിരവധി പേരുകൾ