ഷാർജയിലെ ജലവിതരണ ശൃംഖല നവീകരണം: ഖോർഫുക്കാനിൽ പുതിയ ജലപൈപ്പുകൾ സ്ഥാപിക്കുന്നു
ഷാർജ: ഷാർജയിലെ ഖോർഫുക്കാനിൽ ജലവിതരണ ശൃംഖല നവീകരിക്കുന്നതിന്‍റെ ഭാഗമായി അൽ ബറാദി 7 മേഖലയിൽ പുതിയ ജലപൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു.
ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റിയാണ് (സേവ) ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ചതും തടസമില്ലാത്തതുമായ കുടിവെള്ള സേവനം ഉറപ്പാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഉയർന്ന ഗുണനിലവാരമുള്ള ജി.ആർ.ഇ പൈപ്പുകളാണ് ഉപയോഗിക്കുന്നത്.
പ്രദേശത്തെ ജലവിതരണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിലൂടെ ഭാവിയിലെ ആവശ്യങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.