ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കബറടക്ക ചടങ്ങ്

 
Pravasi

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ കബറടക്കം നടത്തി; ദുബായിൽ ദുഃഖാചരണം തുടരുന്നു

പ്രത്യേക പ്രാർഥനകളിൽ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മറ്റ് ഭരണാധികാരികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു

MV Desk

ദുബായ്: അന്തരിച്ച ദുബായ് രാജകുടുംബാംഗവും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സഹോദരനുമായ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ (76) സംസ്കാര ചടങ്ങുകൾ സബീൽ ഗ്രാൻഡ് പള്ളിയിൽ നടത്തി. ഉച്ചയ്ക്ക് നടന്ന പ്രത്യേക പ്രാർഥനകളിൽ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മറ്റ് ഭരണാധികാരികൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു.

ദേശീയ പതാക പുതപ്പിച്ച ഷെയ്ഖ് അഹമ്മദിന്‍റെ ഭൗതികശരീരം ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ദുബായ് ഒന്നാം ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചേർന്നാണ് പള്ളിയിലേക്ക് വഹിച്ചുകൊണ്ടുവന്നത്.

യുഎഇയുടെ രൂപീകരണത്തിലും വികസനത്തിലും നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ഷെയ്ഖ് അഹമ്മദെന്ന് ഷെയ്ഖ് മുഹമ്മദ് അനുസ്മരിച്ചു. ദുബായ് മുൻ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെ ഇളയ മകനായ അദ്ദേഹം ദുബായ് പൊലീസ് ആൻഡ് പബ്ലിക് സർവീസസ് ഡെപ്യൂട്ടി ചെയർമാനായും അൽ വസൽ സ്പോർട്സ് ക്ലബ് പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഷെയ്ഖ് അഹമ്മദിന്‍റെ വേർപാടിൽ ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം തുടരുകയാണ്. എമിറേറ്റിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമുള്ള അനുശോചനങ്ങൾ സബീൽ മജ്‌ലിസിൽ സ്വീകരിച്ചു തുടങ്ങി. ബുധൻ, വ്യാഴം ദിവസങ്ങളിൽ നിശ്ചിത സമയങ്ങളിൽ മജ്‌ലിസിൽ അനുശോചനം അറിയിക്കാൻ സൗകര്യമുണ്ടാകും.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍