കടലിൽ സ്മാർട്ട് കാവലിന് സ്വയം നിയന്ത്രിത ബോട്ട്; അബുദാബിയിലെ പരീക്ഷണ ഓട്ടം വിജയകരം

 
Pravasi

കടലിൽ സ്മാർട്ട് കാവലിന് സ്വയം നിയന്ത്രിത ബോട്ട്; അബുദാബിയിലെ പരീക്ഷണ ഓട്ടം വിജയകരം

UAE Correspondent

അബുദാബി: സമുദ്ര സുരക്ഷയിലും കടൽ ഗതാഗതത്തിലും വൻ മാറ്റത്തിന് തയ്യാറെടുത്ത് അബുദാബി. മനുഷ്യസഹായമില്ലാതെ കടലിൽ നിരീക്ഷണം നടത്താൻ ശേഷിയുള്ള 23 അടി നീളമുള്ള സ്വയം നിയന്ത്രിത ബോട്ടിന്റെ പരീക്ഷണ ഓട്ടം അബുദാബിയിൽ വിജയകരമായി നടത്തി.

അബുദാബി സംയോജിത ഗതാഗത കേന്ദ്രവും അബുദാബി നിക്ഷേപ ഓഫിസും ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മുസഫയിലെ അത്യാധുനിക കൺട്രോൾ സെന്ററുകളിൽ ഇരുന്നുകൊണ്ട് ഈ ബോട്ടുകളെ നിയന്ത്രിക്കാനും കടലിലെ കാഴ്ചകൾ തത്സമയം നിരീക്ഷിക്കാനും സാധിക്കും.

സമുദ്ര സുരക്ഷ ഉറപ്പാക്കുക, ജലപാതകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുക, എമിറേറ്റിലെ ഗതാഗത സംവിധാനം പൂർണ്ണമായും സ്മാർട്ട് ആക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങൾ.

നിർമിത ബുദ്ധിയും സ്വയംനിയന്ത്രിത സംവിധാനങ്ങളും ഉപയോഗപ്പെടുത്തി 2026-ഓടെ അബുദാബിയെ ലോകത്തിലെ സ്മാർട്ട് മൊബിലിറ്റി ഹബ്ബാക്കി മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

അബുദാബി മാരിടൈമുമായി സഹകരിച്ച് നടത്തുന്ന ഈ നീക്കം കടൽതീരത്തെ നിരീക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. സമുദ്ര മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഉപയോഗപ്പെടുത്തുന്നതിലൂടെ സുരക്ഷാ രംഗത്ത് വലിയ മുന്നേറ്റമാണ് യുഎഇ ലക്ഷ്യം വെക്കുന്നത്.

മരണംകൊണ്ടുള്ള താരതമ്യം ഹൃദ‍യശൂന്യം: സതീശനെതിരേ പിണറായി | Video

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ

ബിജെപി കാസർഗോഡ് ജില്ലാ ഓഫിസിൽ ദേശീയ പതാകകൾ കൂട്ടിയിട്ട നിലയിൽ; പരാതി നൽകി ഡിവൈഎഫ്ഐ

കാവേരി നദീജലതർക്കം; തമിഴ്നാടിന് വെള്ളം വിട്ടുനൽകാനാകില്ലെന്ന് കർണാടക, സുപ്രീം കോടതിയെ സമീപിച്ചേക്കും

സ്വർണം കൊണ്ട് പൂർണകായ പ്രതിഷ്ഠ; മോദിക്ക് ക്ഷേത്രം പണിയാനൊരുങ്ങി ട്രാൻസ്ജെൻഡർമാർ