യുഎഇയോട് ഐക്യദാർഢ്യം: 64 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ ഒരു ബാനറിൽ

 
Pravasi

യുഎഇയോട് ഐക്യദാർഢ്യം; ഗിന്നസ് ലോക റെക്കോർഡ് നേടി ബുർജീൽ ഹോൾഡിങ്‌സ്

യുഎഇ ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 64 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ

Jisha P.O.

അബുദാബി: സംഘർഷത്തെ അതിജീവിച്ച യുഎഇ ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 64 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ ഒരു ബാനറിൽ അണിനിരന്നു.ഫിലിപ്പൈൻസ്, ഇന്ത്യ, യുണൈറ്റഡ് കിങ്ഡം തുടങ്ങി ലോകമെമ്പാടുമുള്ള 64 രാജ്യങ്ങളിൽ നിന്നുള്ള മുൻനിര ആരോഗ്യപ്രവർത്തകരെ അണിനിരത്തി 'ഏറ്റവുമധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന ഗിന്നസ് ലോക റെക്കോർഡും പ്രമുഖ മലയാളി ആരോഗ്യസംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിങ്സ് സ്വന്തമാക്കി.

2019-ൽ ദുബായിൽ സ്ഥാപിച്ച 58 രാജ്യക്കാർ അണിനിരന്ന ബാനർ എന്ന റെക്കോർഡാണ് ബുർജീൽ ഹോൾഡിങ്സ് മറികടന്നത്. ദേശീയ പതാക ഉയർത്താനും ഐക്യം ശക്തിപ്പെടുത്താനുമുള്ള യുഎഇ നേതൃത്വത്തിന്‍റെ ആഹ്വാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെറും 48 മണിക്കൂറിനുള്ളിലാണ് ഈ ബൃഹത്തായ പരിപാടി സംഘടിപ്പിച്ചത്. പ്രത്യേക സാഹചര്യങ്ങൾ അതിജീവിച്ച് രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയ ശേഷം മേഖലയിൽ നടക്കുന്ന ആദ്യത്തെ റെക്കോർഡ് ബ്രേക്കിംഗ് പരിപാടിയാണിത്. അബുദാബി സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച വാർഷിക കായിക മേളയായ 'ബുർജീൽ ഗെയിംസിന്‍റെ സമാപന ചടങ്ങിലായിരുന്നു ഈ പ്രകടനം.

റെക്കോർഡിന് അർഹമായ 64 ദേശീയതകളിൽ നിന്നുള്ളവർ ഉൾപ്പെടെ ആകെ 153 പേരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്. അബുദാബി ഹുദൈരിയത്ത് ദ്വീപിലെ മൈതാനത്ത് 85 മീറ്റർ നീളവും 200 കിലോഗ്രാമിലധികം ഭാരവുമുള്ള കൂറ്റൻ ബാനർ  ഉയർത്തിപ്പിടിച്ച് ആരോഗ്യപ്രവർത്തകരുടെ  സംഘം  100 മീറ്ററിലധികം ദൂരം നടന്നു. "നമ്മുടെ രാഷ്ട്രം, നമ്മുടെ ഹൃദയമിടിപ്പ്" എന്ന പ്രമേയത്തിലായിരുന്നു ഈ ഐക്യദാർഢ്യ പ്രകടനം. യുഎഇയുടെ കരുത്തിന്‍റെയും വൈവിധ്യത്തിന്‍റെയും പ്രതിഫലനമാണ് ഈ റെക്കോർഡെന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. "ഒരു ദർശനത്തിന് കീഴിൽ ഒട്ടനവധി സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്ന രാജ്യമാണ് യുഎഇ. .

കഴിഞ്ഞ ആഴ്ചകളിലെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിൽ സമൂഹത്തെ സേവിച്ച അതേ ആവേശത്തോടെയാണ് ഞങ്ങളുടെ ടീം ഈ റെക്കോർഡ് നേട്ടത്തിനായി ഒത്തുചേർന്നത്. ഈ രാജ്യത്തെ സ്വന്തം വീടായി കാണുന്നവരുടെ ഐക്യത്തിന്റെ വിളംബരമാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു. ബുർജീൽ ഹോൾഡിംഗ്സിന്‍റെ ഈ ചരിത്രനേട്ടത്തിൽ യുഎഇയുടെ ആരോഗ്യമേഖലയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മലയാളി ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും പങ്കാളികളായി. ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജുഡിക്കേറ്റർ റാഫത്ത് തൗഫീക് നേരിട്ടെത്തി വിജയം സ്ഥിരീകരിച്ചു. രണ്ടായിരത്തി അഞ്ഞൂറിലധികം പേർ പങ്കെടുത്ത ബുർജീൽ ഗെയിംസ് ഫെബ്രുവരി 28-ന് സമാപിക്കേണ്ടതായിരുന്നുവെങ്കിലും, പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു

സിപിഎമ്മിനെ ഞെട്ടിച്ച കൊഴിഞ്ഞുപോക്ക്; അണിയറയില്‍ കെസിയുടെ തന്ത്രം

''60 വർഷത്തെ ഇടത് കുത്തകയ്ക്ക് അന്ത്യം കുറിക്കും''; തൃക്കരിപ്പൂരിൽ പുതുചരിത്രമെഴുതുമെന്ന് സന്ദീപ് വാര‍്യർ

കാലവർഷം ചതിക്കുമോ? മഴ കുറയും, എൽ നിനോ സ്വാധീനിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

നോയിഡയിൽ തൊഴിലാളി സമരം അക്രമാസക്തം; വാഹനങ്ങൾ തീയിട്ട് നശിപ്പിച്ചു

കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ