'ഷുവർ ടിഎസ്എൽ സീസൺ 6' ടൂർണമെന്‍റ്: താരലേലം നടത്തി

 
Pravasi

'ഷുവർ ടിഎസ്എൽ സീസൺ 6' ടൂർണമെന്‍റ്: താരലേലം നടത്തി

നവംബർ 15-ന് ഷാർജയിലാണ് മത്സരങ്ങൾ നടക്കുന്നത്.

UAE Correspondent

ദുബായ്: യുഎഇയിലെ തൃശൂർ ജില്ലക്കാരായ ക്രിക്കറ്റ് പ്രേമികൾക്കായി 'യുഎഇ തൃശൂർ ക്രിക്കറ്റേഴ്‌സ്' സംഘടിപ്പിക്കുന്ന 'ഷുവർ ടിഎസ്എൽ സീസൺ 6' ടൂർണമെന്‍റിന്‍റെ ഔദ്യോഗിക ജേഴ്‌സി, ട്രോഫി പ്രകാശനവും താരലേലവും ദുബായിൽ നടത്തി. ടൂർണമെന്‍റിൽ പങ്കെടുക്കുന്ന 16 പ്രമുഖ ടീമുകളുടെ മാനേജർമാരും ടീം ഒഫീഷ്യലുകളും ലേല നടപടികളിൽ നേരിട്ട് പങ്കെടുത്തു. നവംബർ 15-ന് ഷാർജയിലാണ് മത്സരങ്ങൾ നടക്കുന്നത്.

സംഘാടക സമിതി ഭാരവാഹികളായ ഇസ്മായിൽ പൊടി, ഷാഹുൽ ഹമീദ്, ജിയാസ്, രൂപേഷ്, മുഹമ്മദ് സുഹൈൽ, ബക്കർ, കണ്ണൻ, മണികണ്ഠൻ, സലിം എന്നിവർ ചേർന്നാണ് ജേഴ്‌സിയും ട്രോഫിയും പ്രകാശനം ചെയ്തത്.

വരും ദിവസങ്ങളിൽ മത്സരക്രമങ്ങൾ പുറത്തുവിടുമെന്നും തൃശൂർക്കാരുടെ ഐക്യവും കായികാവേശവും വിളംബരം ചെയ്യുന്ന വലിയൊരു പോരാട്ടത്തിനാണ് യുഎഇ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും സംഘാടകർ വ്യക്തമാക്കി.