അധ്യാപക ദിനം: 25 വർഷം പൂർത്തിയാക്കിയ അധ്യാപകർക്ക് ആദരം

 
Pravasi

അധ്യാപക ദിനം: 25 വർഷം പൂർത്തിയാക്കിയ അധ്യാപകർക്ക് ആദരം

ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിലെ 9 അധ്യാപകരെ ആദരിച്ചു

UAE Correspondent

ഷാർജ: അധ്യാപകദിനത്തോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗത്തിലെ 9 അധ്യാപകരെ ആദരിച്ചു. സ്കൂളിൽ കാൽനൂറ്റാണ്ടിനപ്പുറം സേവനമനുഷ്ഠിച്ച അധ്യാപകരെയാണ് സ്കൂളിലെ ഹോപ്പ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ ആദരിച്ചത്. നൂറുന്നീസ സാക്കിർ, ലൗലി ഷമ്മി, ​മെഹറുന്നീസ, രജിത മോഹൻദാസ് ജയശ്രീ രാജമ്മ, ജെസ്സിയ അസ്ലം,ബീന ഉദയഭാനു,​ദീപ്തി ധർമ്മപാലൻ, ഫാത്തിമ അർഷാദ് എന്നിവരെയാണ് ആദരിച്ചത്.

പ്രിൻസിപ്പൽ പ്രമോദ് മഹാജൻ, പ്രധാനാദ്ധ്യാപിക താജുന്നീസ ബഷീർ എന്നിവർ അദ്ധ്യാപകരെ പൊന്നാട അണിയിക്കുകയും ഹോപ്പ് ക്ലബ്ബിന്റെ പ്രത്യേക ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. ഹോപ്പ് ക്ലബ്‌ കോർഡിനേറ്റർ സന്ധ്യ മനോജ്‌ കുമാർ ചടങ്ങിന് നേതൃത്വം നൽകി.

ആദരിക്കപ്പെട്ടവർ തങ്ങളുടെ അദ്ധ്യാപക ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. സ്കൂൾ ഹെഡ് ഗേൾ ഇവാന എൽസ വിനോജ് സ്വാഗതവും അസിസ്റ്റന്‍റ് ഹെഡ് ഗേൾ ഡാഫിന ജോൺ നന്ദിയും പറഞ്ഞു.

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി

മുഴുവൻ സമയ കെപിസിസി അധ‍്യക്ഷനെ വേണം; രാഹുൽ ഗാന്ധിയോട് ആവശ‍്യം ഉന്നയിച്ച് വി.ഡി. സതീശൻ