സുചേത

 
Pravasi

യുഎഇയിലെ മലയാളി ഗായിക സുചേതക്ക് ഗർഷോം ഇന്‍റർനാഷനൽ അവാർഡ്

സിംഗപ്പൂരിലാണ് പുരസ്‌കാര സമർപ്പണ ചടങ്ങ് നടന്നത്

MV Desk

ദുബായ്: യുഎഇയിലെ മലയാളി ഗായിക സുചേതക്ക് ഗർഷോം ഇന്‍റർനാഷനൽ അവാർഡ് സമ്മാനിച്ചു. സിംഗപ്പൂരിലാണ് പുരസ്‌കാര സമർപ്പണ ചടങ്ങ് നടന്നത്. ചടങ്ങിന് ശേഷം സുചേത കച്ചേരിയും അവതരിപ്പിച്ചു.

20 വർഷത്തിനിടയിൽ ഈ പുരസ്കാരം നേടുന്ന പ്രായം കുറഞ്ഞ ഗായികയാണ് സുചേത. മലയാളം ഉൾപ്പെടെ ഏറ്റവും കൂടുതൽ ഭാഷകളിൽ പാട്ടുപാടി ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ പ്രതിഭ കൂടിയാണ് സുചേത സതീഷ്. 155 ഭാഷകളിൽ പാടാൻ സുചേതക്ക് സാധിക്കും.

ദുബായ് മിഡിൽ സെസ്ക് യൂണിവേഴ്സിറ്റിയിൽ ഡിജിറ്റൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം വർഷ വിദ്യാർഥിനിയായ സുചേത കണ്ണൂർ സ്വദേശി ഡോ. ടി.സി. സതീഷിന്‍റെയും സുമിത ആയില്യത്തിന്‍റെയും മകളാണ്.

സജീവ് നാരായണൻ (കുവൈത്ത്), അലക്സ് ഏബ്രഹാം (ഫിലിപ്പീൻസ്), മുംഷാദ് മന്നംബേത്ത് (സിംഗപ്പൂർ), സാവിയോ ജയിംസ് (അയർലൻഡ്), ഡി. സുധീരൻ (സിംഗപ്പൂർ) എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കൾ.

പ്രധാനമന്ത്രിക്കൊപ്പമുള്ള അശ്ലീല ഡീപ്‌ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ചു; സിജെപി നേതാക്കൾക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

വഴി മുടക്കി അയൽവാസിയുടെ മതിൽ; പൊളിച്ചു മാറ്റി എംഎൽഎ ഉമ തോമസ്

ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി: നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഒമർ അബ്ദുള്ള; പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ

''പണപ്പിരിവുമായി മാത്രം പോകുന്നൊരു പാർട്ടിയെന്ന് ആക്ഷേപമുണ്ടാവുന്നു''; സംഘടനാദൗർബല‍്യം വലുതാണെന്ന് ഇ.പി. ജയരാജൻ

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു