നിയമവിരുദ്ധ പ്രവർത്തനം: വിദേശ ബാങ്കുകളുടെ രണ്ട് ശാഖകൾക്ക് 18 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

 
Pravasi

നിയമവിരുദ്ധ പ്രവർത്തനം: വിദേശ ബാങ്കുകളുടെ രണ്ട് ശാഖകൾക്ക് 18 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

ഒരു ബാങ്കിന് 10.6 ദശലക്ഷം ദിർഹവും രണ്ടാമത്തേതിന് 7.5 ദശലക്ഷം ദിർഹവുമാണ് പിഴ ചുമത്തിയത്

Namitha Mohanan

അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ ധനസഹായം എന്നീ നിയമലംഘനങ്ങളുടെ പേരിൽ വിദേശ ബാങ്കുകളുടെ യുഎഇയിലുള്ള രണ്ട് ശാഖകൾക്ക് യുഎഇ സെൻട്രൽ ബാങ്ക് 18.1 ദശലക്ഷം ദിർഹം പിഴ ചുമത്തി.

ഒരു ബാങ്കിന് 10.6 ദശലക്ഷം ദിർഹവും രണ്ടാമത്തേതിന് 7.5 ദശലക്ഷം ദിർഹവുമാണ് പിഴ ചുമത്തിയത്. യുഎഇയുടെ ആന്റി മണി ലോണ്ടറിംഗ് നിയമവും അനുബന്ധ നിയന്ത്രണങ്ങളും പാലിക്കുന്നതിൽ രണ്ട് ശാഖകളും പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴകൾ ചുമത്തിയതെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.

രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും നിയമങ്ങൾ, ചട്ടങ്ങൾ, മേൽനോട്ട മാനദണ്ഡങ്ങൾ എന്നിവ പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത നിലനിർത്തുന്നതിനും യുഎഇ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനും ഇത് അത്യാവശ്യമാണെന്ന് ബാങ്ക് വ്യക്തമാക്കി. നടപടിക്ക് വിധേയമായ ബാങ്കുകളുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരേ അറസ്റ്റ് വാറന്‍റ്

നീറ്റ്: രാധാകൃഷ്ണൻ സമിതി ശുപാർശകൾ നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സുപ്രീം കോടതി

സ്ത്രീധനമായി പോത്തിനെ കൊടുത്തില്ല; ഭാര്യയെ കൊന്നയാൾക്ക് ജീവപര്യന്തം, കുട്ടികളെ കോടതി സംരക്ഷിക്കും

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി