എയർ ടാക്സി സർവീസുകൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി യുഎഇ

 
Pravasi

എയർ ടാക്സി സർവീസുകൾക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി യുഎഇ

യുഎഇയുടെ ഭാവി ഗതാഗത സ്വപ്നങ്ങൾക്കും ഹരിത സാങ്കേതികവിദ്യ വികസനത്തിനും പുതിയ തീരുമാനം വൻ കുതിപ്പേകും

UAE Correspondent

അബുദാബി: യുഎഇയിൽ എയർ ടാക്സി സർവീസുകൾക്കും ഡ്രോൺ ഡെലിവറികൾക്കും ഇലക്ട്രിക് വിമാനങ്ങൾക്കും വഴിയൊരുക്കുന്ന പുതിയ മാർഗ നിർദേശങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ടു. ഇത്തരം ആധുനിക യാത്രാ സംവിധാനങ്ങൾ സുഗമമായി പ്രവർത്തിപ്പിക്കുന്നതിനായി റേഡിയോ ഫ്രീക്വൻസികളും സ്പെക്ട്രം നിബന്ധനകളും പരിഷ്കരിച്ചുകൊണ്ടാണ് അതോറിറ്റി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.

ആകാശമാർഗ്ഗമുള്ള ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനും വിവരകൈമാറ്റം തടസ്സമില്ലാതെ നടപ്പിലാക്കാനും പുതിയ സ്പെക്ട്രം നയം സഹായിക്കും. വിമാനത്താവളങ്ങൾ, നഗര മേഖലകൾ , ജനവാസ മേഖലകൾ എന്നിവിടങ്ങളിൽ എയർ ടാക്സികളും ഡ്രോണുകളും പ്രവർത്തിക്കുമ്പോൾ റേഡിയോ തരംഗങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ഫ്രീക്വൻസി ബാൻഡുകളാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.

യുഎഇയുടെ ഭാവി ഗതാഗത സ്വപ്നങ്ങൾക്കും ഹരിത സാങ്കേതികവിദ്യ വികസനത്തിനും പുതിയ തീരുമാനം വൻ കുതിപ്പേകും.

ആഗോളതലത്തിൽ തന്നെ അത്യാധുനിക എയർ ടാക്സി സർവീസുകൾ വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി മാറുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന നാഴികക്കല്ലായാണ് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയുടെ ഈ നടപടി വിലയിരുത്തപ്പെടുന്നത്.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി