സന്ദർശകർക്ക്​ ഇനി അതിവേഗം ഡിജിറ്റൽ അക്കൗണ്ട് തുറക്കാം: ‘ടൂറിസ്റ്റ്​ ഐഡന്‍റിറ്റി’ പ്രഖ്യാപിച്ച് യുഎഇ സെൻട്രൽ ബാങ്ക്​

 
Pravasi

സന്ദർശകർക്ക്​ ഇനി അതിവേഗം ഡിജിറ്റൽ അക്കൗണ്ട് തുറക്കാം: ‘ടൂറിസ്റ്റ്​ ഐഡന്‍റിറ്റി’ പ്രഖ്യാപിച്ച് യുഎഇ സെൻട്രൽ ബാങ്ക്​

മിനിറ്റുകൾക്കുള്ളിൽ സന്ദർശകർക്ക്​ ഡിജിറ്റലായി ബാങ്ക്​ അക്കൗണ്ട്​ തുറക്കാനാവും

MV Desk

ദുബായ്: യുഎഇയിലെത്തുന്ന സന്ദർശകർക്ക്​ വേഗത്തിൽ ​ ഡിജിറ്റൽ ബാങ്ക്​ അക്കൗണ്ട്​ തുറക്കാൻ അവസരമൊരുക്കി യുഎഇ സെൻട്രൽ ബാങ്ക്​. ഇതിനായി ‘ടൂറിസ്റ്റ്​ ഐഡന്‍റിറ്റി’ എന്ന പേരിൽ പുതിയ സംരംഭം പ്രഖ്യാപിച്ചു.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​, കസ്റ്റംസ്​ ആൻഡ്​ പോർട്ട്​ സെക്യൂരിറ്റി (ഐസിപി), അബുദാബി കൊമേഴ്​സ്യൽ ബാങ്ക്​ . എന്നിവയുമായുള്ള സഹകരണത്തിലൂടെയാണ്​ ലളിതമായും വേഗത്തിലും സുരക്ഷിതമായും ബാങ്ക്​ അക്കൗണ്ട്​ തുറക്കാൻ സന്ദർശകരെ അനുവദിക്കുകയെന്ന്​​ ​ സെൻട്രൽ ബാങ്ക്​ അറിയിച്ചു.

യുഎഇയി​ൽ വന്നിറങ്ങുന്ന സന്ദർശകർക്ക്​ ബയോമെട്രിക്​, മുഖം തിരിച്ചറിയൽ എന്നീ സംവിധാനങ്ങളിലൂടെ ഐസിപിയാണ്​ ‘ടൂറിസ്റ്റ്​ ഐഡന്‍റിറ്റി’ സമ്മാനിക്കുക.

ഈ സംരംഭം ഡിജിറ്റൽ ഐഡന്‍റി സിസ്റ്റത്തെ എഡിസിബിയുടെ മൊബൈൽ ബാങ്കിങ്​ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതുവഴി മിനിറ്റുകൾക്കുള്ളിൽ സന്ദർശകർക്ക്​ ഡിജിറ്റലായി ബാങ്ക്​ അക്കൗണ്ട്​ തുറക്കാനാവും. ഡിജിറ്റൽ ഡെബിറ്റ്​ കാർഡ്​ ഉൾപ്പെടെ അത്യാവശ്യ ബാങ്കിങ്​ സേവനങ്ങൾ അക്കൗണ്ട് ​ ഉടമകൾക്ക്​ ഇതുവഴി ലഭ്യമാകും.

നിലവിൽ യുഎഇയിലെത്തുന്ന സന്ദർശകർക്ക്​ ബാങ്ക്​ അക്കൗണ്ട്​ തുറക്കാൻ അവസരമുണ്ടെങ്കിലും നിരവധി രേഖകൾ സമർപ്പിക്കേണ്ടതിനാൽ നടപടിക്രമങ്ങൾ സങ്കീർണമായിരുന്നു. അതുകൊണ്ടു തന്നെ സന്ദർശകർ ആരും ഇതിനായി ആരും ശ്രമിക്കാറുണ്ടായിരുന്നില്ല. .

ഇത്​ വിനോദ സഞ്ചാരികൾക്ക്​ മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട്​ തുറക്കാൻ അനുവദിക്കു​മെന്ന്​ ബാങ്കിങ്​ വൃത്തങ്ങൾ വ്യക്​തമാക്കി. ‘ടൂറിസ്റ്റ്​ ഐഡന്‍റിറ്റി’, ‘ജയ്​വാൻ’ കാർഡ്​, ആനി പ്ലാറ്റ്​ഫോം തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടെ യു.എ.ഇയുടെ ദേശീയ പേയ്​മെന്‍റ്​ സംവിധാനങ്ങളുമായി വിനോദ സഞ്ചാരികളെ ബന്ധിപ്പിക്കുകയാണ്​ ലക്ഷ്യമെന്ന്​ സെൻട്രൽ ബങ്കിന്‍റെ ബാങ്കിങ്​ ഓപറേഷൻസ്​ ആൻഡ്​ സപോർട്ട്​ സർവിസസ്​ അസി. ഗവർണർ സെയ്​ഫ്​ ഹുമൈദ്​ അൽ ദാഹിരി പറഞ്ഞു.

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; യൂട്യൂബർക്കെതിരേ കേസ്

"പകൽ സൺ ഉഷാറാക്കും... രാത്രി സണ്ണി എടങ്ങേറാക്കും.., ബിസ്മയത്തിന്‍റെ അതിതീവ്ര നാളുകൾ"; സർക്കാരിനെ പരിഹസിച്ച് ശിവൻകുട്ടി

മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ അടക്കം 3 ഇന്ത്യക്കാരെ സുപ്രധാന സ്ഥാനത്തേക്ക് നിയമിക്കാൻ യുഎസ്

തീവ്രവാദ ഫണ്ടിങ്ങും നുഴഞ്ഞുകയറ്റവും; രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ്

പൊളിറ്റിക്കൽ ക്രിമിനൽ, കഞ്ചാവ് കടത്തുകാർ എന്നീ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം; സുധാകരന് വക്കീൽ നോട്ടീസയച്ച് സിപിഎം