10 വർഷത്തിലേറെയായി പുതുക്കാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വീണ്ടും ടെസ്റ്റ് നിർബന്ധമാക്കി യുഎഇ

 
Pravasi

10 വർഷത്തിലേറെയായി പുതുക്കാത്ത ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വീണ്ടും ടെസ്റ്റ് നിർബന്ധമാക്കി യുഎഇ

നിരത്തുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങളിൽ കാലാനുസൃതമായി വന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി

MV Desk

ദുബായ്: യുഎഇയിൽ 10 വർഷത്തിലേറെയായി പുതുക്കാത്ത ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് ഡ്രൈവിങ് ടെസ്റ്റുകൾ വീണ്ടും നിർബന്ധമാക്കി. പത്ത് വർഷത്തിൽ കൂടുതൽ കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കണമെങ്കിൽ അപേക്ഷകർ വാഹനം ഓടിക്കാനുള്ള കഴിവ് തെളിയിക്കുന്ന പുതിയ ടെസ്റ്റുകൾ പാസാകേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

നിരത്തുകളിലെ സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമങ്ങളിൽ കാലാനുസൃതമായി വന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.

കാലാവധി കഴിഞ്ഞ് ദീർഘകാലം പിന്നിട്ട ലൈസൻസ ഉടമകൾ നേരിട്ട് ലൈസൻസ് പുതുക്കുന്നതിന് പകരം നിശ്ചിത പരിശോധനകൾക്ക് വിധേയരാകണം. ഡ്രൈവിങ് കഴിവുകൾ കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇവർക്ക് ലൈസൻസ് പുതുക്കി നൽകുകയുള്ളൂ.