വ്യാജ കോളുകൾക്കെതിരേ ജാഗ്രത വേണമെന്ന് യുഎഇ മന്ത്രാലയം‌

 
Pravasi

വ്യാജ കോളുകൾക്കെതിരേ ജാഗ്രത വേണമെന്ന് യുഎഇ മന്ത്രാലയം‌

വ്യാജ കോളുകൾ ലഭിച്ചാൽ 600590000 നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം.

Megha Ramesh Chandran

ദുബായ്: വ്യക്തിഗത - ബാങ്ക് വിവരങ്ങൾ പങ്കുവയ്ക്കണമെന്നാവശ്യപ്പെട്ട് വരുന്ന വ്യാജ കോളുകൾക്കെതിരേ ജാഗ്രത വേണമെന്ന് യുഎഇ മാനവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും ആരുമായും പങ്കുവയ്ക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഫോൺ കോളുകളുടെ ഉറവിടം പരിശോധിക്കണമെന്നും ശ്രദ്ധയോടെ അത്തരം കോളുകൾ കൈകാര്യം ചെയ്യണമെന്നും സംശയകരമായ കോളുകൾ ലഭിച്ചാൽ അക്കാര്യം റിപ്പോർട്ട് ചെയ്യണമെന്നും പൊലീസിൽ പരാതി നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു.

സർക്കാർ വകുപ്പുകളോ ബാങ്കോ വ്യക്തിഗത വിവരങ്ങൾ അന്വേഷിച്ച് ആരെയും വിളിക്കാറില്ലെന്നും അധികൃതർ വ്യക്തമാക്കി. വ്യാജ കോളുകൾ ലഭിച്ചാൽ 600590000 നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാം.

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

അന്താരാഷ്ട്ര ഹൈബ്രിഡ് കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട 2 മലയാളികൾ അറസ്റ്റിൽ

ഓൺലൈൻ പരീക്ഷയിൽ 96%, ക്ലാസിലിരുന്ന് എഴുതിയപ്പോൾ വട്ടപ്പൂജ്യം; എഐ ഉപയോഗിച്ച വിദ്യാർഥികളെ കൈയോടെ പൊക്കി അധ്യാപകൻ

തിരക്കേറിയ റോഡിൽ കൊച്ചുമകളെ കൊണ്ട് കാർ ഓടിപ്പിച്ച് പൊലീസ് ഓഫിസർ; വൻ ഗതാഗതക്കുരുക്ക്|Video

ഹോർമുസിൽ വാണിജ്യ കപ്പലിനു നേരെ ഇറാന്‍റെ ആക്രമണം; ഇന്ത്യക്കാരനെ കാണാതായി