വാനില ഫ്രഷ് ക്രീം കേക്ക്

 
Pravasi

2000 കിലോയുടെ കേക്ക് മുറിച്ച് ലുലുവിന്‍റെ യുഎഇ ദേശീയ ദിനാഘോഷം

മൂന്ന് ലെയറിലുള്ള വാനില ഫ്രഷ് ക്രീം കേക്ക് മൂന്ന് ദിവസം എടുത്താണ് ഒരുക്കിയത്

Jisha P.O.

അബുദാബി: അൽ ഐൻ കുവൈത്താത്ത് ലുലു ഹൈപ്പർമാർക്കറ്റിൽ 2000 കിലോ​ഗ്രാം തൂക്കം വരുന്ന കേക്ക് മുറിച്ച് 54ആം ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു.അൽ അമീര മുൻസിപ്പൽ കമ്മ്യൂണിറ്റി സെന്‍റർ ഡയറക്ടർ അഹമ്മദ് ഉംറാൻ അൽ അമേരി, അൽ ഐനിലെ പ്രമുഖ പൊലീസ് ഉദ്യോ​ഗസ്ഥർ, ലുലു അൽ ഐൻ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവർ ചേർന്നാണ് കേക്ക് മുറിച്ചത്.

അയ്യാരിത്തോളം പേർ ആഘോഷത്തിന്‍റെ ഭാ​ഗമായി. ലുലു റീജിയണൽ ഷെഫ് റിയാസ് സി.ഒ ഹംസയുടെ നേതൃത്വത്തിലുള്ള 13 ഷെഫുമാരും നൂറിലധികം സ്റ്റാഫുകളും ചേർന്നാണ് കേക്ക് ഒരുക്കിയത്

മൂന്ന് ദിവസം കൊണ്ടാണ് മൂന്ന് ലെയറിലുള്ള വാനില ഫ്രഷ് ക്രീം കേക്ക് പൂർത്തിയാക്കിയത്. ചെറി, ഫ്രഷ് ഫ്രൂട്ട്സ് എന്നിവ കൊണ്ടുള്ള രുചികൂട്ടിലാണ് കേക്ക് ഒരുക്കിയത്. വിവിധ കലാപരിപാടികളും അരങ്ങേറി.സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച അറബിക് നൃത്തവും ​ഗാനങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്