യുഎഇയിൽ പെട്രോൾ വില കൂടും.

 
Pravasi

യുഎഇയിൽ പെട്രോൾ വില കൂടും, മാറ്റമില്ലാതെ ഡീസൽ

അന്താരാഷ്ട്ര എണ്ണവില ഉയർന്നതോടെ മേയ് മുതൽ യുഎഇയിൽ പെട്രോൾ ലിറ്ററിന് 28 ഫിൽസ് വരെ വർധിക്കും, ഡീസൽ നിരക്ക് നിലവിലെ നിലയിൽ തുടരും

UAE Correspondent

ദുബായ്: യുഎഇയിൽ അടുത്ത മാസം ഇന്ധന വില വർദ്ധിക്കും. മേയ് മാസത്തേക്കുള്ള ഇന്ധനവില പുതുക്കി പുതുക്കിയ നിരക്കുകൾ മേയ് ഒന്നിന് നിലവിൽ വരും. ഡീസൽ വിലയിൽ മാറ്റമുണ്ടാകില്ല.

പുതിയ നിരക്ക് ഇപ്രകാരം (ബ്രാക്കറ്റിൽ പഴയ നിരക്ക്):

  • സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 3.66 ദിർഹം (3.39)

  • സ്‌പെഷ്യൽ 95 പെട്രോൾ: ലിറ്ററിന് 3.55 ദിർഹം (3.28)

  • ഇ-പ്ലസ് പെട്രോൾ: ലിറ്ററിന് 3.48 ദിർഹം (3.20)

ആഗോള എണ്ണവിലയിലെ മാറ്റങ്ങൾ അനുസരിച്ച് ഓരോ മാസവും ഇന്ധനവില പുതുക്കുന്ന സംവിധാനമാണ് യു.എ.ഇയിൽ നിലവിലുള്ളത്. അന്താരാഷ്ട്ര വിപണിയിലെ വിലവർധനയാണ് മേയ് മാസത്തിൽ പെട്രോൾ വില വർധിക്കാൻ കാരണമായത്.

മേയ് ഒന്ന് മുതൽ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്ന് യുഎഇ പിന്മാറുകയാണ്. വരും മാസങ്ങളിൽ ഇതിന്‍റെ പ്രതിഫലനങ്ങൾ ഇന്ധന വിലയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്