ഷെയ്ഖ് മുഹമ്മദ്

 

file image

Pravasi

പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറുന്നതാണ് രാജ്യത്തിന്‍റെ നയമെന്ന് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ്

രാജ്യത്തിന്‍റെ വികസന പദ്ധതികളും സാമ്പത്തിക വളർച്ചയും യാതൊരു തടസവുമില്ലാതെ തുടരും

MV Desk

അബുദാബി: അനുയോജ്യമായ സാഹചര്യങ്ങൾ ഒത്തുവരുന്നതുവരെ കാത്തിരിക്കുന്ന രീതിയല്ല യുഎഇയുടേതെന്നും, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിന്ന് രാജ്യം ഒരിക്കലും പിന്നോട്ട് പോവില്ലെന്നും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി.

രാജ്യത്തിന്‍റെ വികസന പദ്ധതികളും സാമ്പത്തിക വളർച്ചയും യാതൊരു തടസവുമില്ലാതെ തുടരുമെന്നും, വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചു മുന്നേറുന്നതാണ് രാജ്യത്തിന്‍റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി ഖസർ അൽ വതനിൽ നടന്ന യുഎഇ മന്ത്രിസഭാ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ പദ്ധതികൾ തടസമില്ലാതെ മുന്നോട്ട് പോകുന്നുവെന്നും, സമ്പദ്‌വ്യവസ്ഥ വളർച്ചയുടെ പാതയിലാണെന്നും, വിപണികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. യുഎഇ ഒരിക്കലും വളർച്ചയോ വികസനമോ നിർത്തിവെക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

'വീടിന് മുന്നിലെ പൊലീസ് സ്റ്റേഷന്‍' വിവാദത്തിൽ വിശദീകരണവുമായി പിണറായി വിജയൻ

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; പ്രോസിക്യൂഷന്‍ അനുമതിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ സ്‌റ്റേ

വില വർധന; 100 ടൺ സവാള വിപണിയിലെത്തിച്ച് 35 രൂപക്ക് വിൽക്കുമെന്ന് മന്ത്രി

സിജെപി പിളർന്നു; പുതിയ പാർട്ടി പ്രഖ്യാപിച്ച് വിമതർ

ശബരിമല സ്വര്‍ണക്കൊള്ള; കുറ്റപത്രം ഈ മാസം 25ന് മുന്‍പ് സമര്‍പ്പിക്കുമെന്ന് എസ്ഐടി