യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

 
Pravasi

ചെറിയ പെരുന്നാൾ ആശംസകൾ നേ‍ർന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

മേഖലയിലെ നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ യുഎഇക്ക് കരുത്തുണ്ടെന്ന് തന്‍റെ സന്ദേശത്തിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

UAE Correspondent

അബുദാബി: ലോകമെമ്പാടമുള്ള മുസ്ലിംകൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേ‍ർന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മേഖലയിലെ നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ യുഎഇക്ക് കരുത്തുണ്ടെന്ന് തന്‍റെ സന്ദേശത്തിൽ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

‘ഈദ് അൽ ഫിത്തർ വേളയിൽ സഹോദരങ്ങളായ എമിറേറ്റ്സ് ഭരണാധികാരികൾക്കും യുഎഇയിലെ കുടുംബാംഗങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലിംകൾക്കും ഊഷ്മളമായ ആശംസകൾ നേരുന്നു,’ എന്ന് ഷെയ്ഖ് മുഹമ്മദ് സന്ദേശത്തിൽ പറഞ്ഞു.

ജനങ്ങളുടെ ഒത്തൊരുമയും വിശ്വസ്തതയും യുഎഇയുടെ കരുത്താണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രതിസന്ധികളെ മറികടന്ന് സമാധാനപരവും സമൃദ്ധവുമായ ഭാവിയിലേക്ക് യുഎഇ കുതിപ്പ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയുടെ പ്രതിരോധ ശേഷിയും ജനങ്ങളുടെ ഐക്യവുമാണ് ഈ മുന്നേറ്റത്തിന് ആധാരമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്