സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ യുഎഇ 
Pravasi

സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ യുഎഇ

ബസുകളിൽ കളികൾ നിരോധിക്കണം; ബസിനകത്ത് വിദ്യാർഥികൾ ചുറ്റിനടക്കുന്നത് അപകടമുണ്ടാക്കുമെന്നും മുന്നറിയിപ്പ്

ദുബായ്: യുഎഇയിലെ സ്കൂൾ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. സ്കൂൾ മാനേജ്മെന്‍റുകൾക്കും രക്ഷിതാക്കൾക്കും അയച്ച സർക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ബസുകളിൽ കളികൾ നിരോധിക്കണമെന്നും നിർദേശമുണ്ട്‌. ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന പൊതു, സ്വകാര്യ സ്കൂളുകൾക്കാണ് അധികൃതർ സർക്കുലർ അയച്ചത്. വിദ്യാർഥികളുടെ സുരക്ഷക്കാണ് മുൻ‌ഗണന നൽകുന്നതെന്ന് സർക്കുലറിൽ പറയുന്നു.

അപകടസാധ്യതകൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം നിലനിർത്തുന്നതിനും സുരക്ഷാ നടപടികൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

എല്ലാ വിദ്യാർഥികളും സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിലുടനീളം സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഉറപ്പാക്കേണ്ടത് സ്കൂളിലെ ഗതാഗത ചുമതല വഹിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. പെട്ടെന്ന് ബസ് നിർത്തുകയോ വളവുകൾ തിരിയുകയോ ചെയ്യുമ്പോൾ ഉണ്ടാകാവുന്ന പരിക്കുകൾ ഒഴിവാക്കാൻ സീറ്റ് ബെൽറ്റ് ഉപയോഗം സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.

കൂടാതെ, ബസിനകത്ത് വിദ്യാർഥികൾ ചുറ്റിനടക്കുന്നത് അപകടമുണ്ടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിതമായ ബസ് യാത്ര ഉറപ്പാക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍