ക്രിസ്‌മസിന്‌ കൂടുതൽ ആഘോഷ പരിപാടികളുമായി യുഎഇ

 

christmas tree representative image - pexels

Pravasi

ക്രിസ്‌മസിന്‌ കൂടുതൽ ആഘോഷ പരിപാടികളുമായി യുഎഇ

മർസാ ബോളിവാഡിൽ ജനുവരി 11 വരെ എല്ലാ രാത്രികളിലും 8.30ന് വെടിക്കെട്ട് പ്രദർശനമുണ്ടാകും

UAE Correspondent

ദുബായ്: ക്രിസ്മസിനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി. ഇത്തവണ കൂടുതൽ ഇടങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോകളും അരങ്ങേറും. മർസാ ബോളിവാഡിൽ ജനുവരി 11 വരെ എല്ലാ രാത്രികളിലും 8.30ന് വെടിക്കെട്ട് പ്രദർശനമുണ്ടാകും. ദുബായ് ക്രീക്കിന് സമീപം ഫെസ്റ്റിവൽ സിറ്റിയുടെ വലതു ഭാഗത്തായിരിക്കും വെടിക്കെട്ട് അരങ്ങേറുക.

ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ 38 ദിവസങ്ങളിൽ വെടിക്കെട്ടുണ്ടാകും. രാത്രി 8.30നായിരിക്കും പ്രകടനം. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ഡിസംബർ ആറു മുതൽ ആരംഭിച്ച ഡ്രോൺ ഷോ ജനുവരി 12 വരെ നീണ്ടു നിൽക്കും.

1000 ഡ്രോണുകളാണ് ആകാശത്ത് വിസ്മയങ്ങൾ സൃഷ്ടിക്കുക. ബ്ലൂ വാട്ടേഴ്സ്, ബീച്ച്, ജെബിആർ എന്നിവിടങ്ങളിലായി രാത്രി എട്ട് മണി മുതൽ 10 വരെ എല്ലാ ദിവസങ്ങളിലും ഡ്രോൺ ഷോ അരങ്ങേറും.

ഡിസംബർ 26ന് ഡിഎസ്എഫിന്‍റെ 30-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രത്യേക ദൃശ്യവിസ്മയമൊരുക്കിയാകും ഡ്രോൺ ഷോ അരങ്ങേറുക. രണ്ടാമത്തെ ഷോ ഡിസംബർ 27നാണ്.

വിസ്മയിപ്പിക്കുമോ? യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച

ശബരിമല സ്വർണക്കൊള്ള; സമഗ്ര റിപ്പോർട്ട് ജൂൺ 29 നുള്ളിൽ ഹൈക്കോടതിയിൽ സമർപ്പിക്കും

ആലുവയില്‍ പ്രീ സ്‌കൂളിന്‍റെ ഗേറ്റിലൂടെ ഓടിയിറങ്ങിയ കുട്ടിയെ രക്ഷിച്ച് ലോറി ഡ്രൈവര്‍

യോഗാദിനത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തതിൽ സർക്കാരിന് കടുത്ത അസംതൃപ്തി

പെൺകുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ വനിതാ കോച്ച് മതി; കെസിഎയ്ക്ക് നിർദേശവുമായി മനുഷ്യാവകാശ കമ്മിഷൻ