ഇ- സ്കൂട്ടർ ഉപയോഗം: നിയമലംഘകർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

 
Pravasi

ഇ- സ്കൂട്ടർ ഉപയോഗം: നിയമലംഘകർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

കുട്ടികൾ സുരക്ഷിതമായ രീതിയിലാണ് ഇ സ്കൂട്ടറുകൾ ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു

UAE Correspondent

അബുദാബി: നിയമങ്ങൾ ലംഘിച്ചും അശ്രദ്ധമായും ഇ സ്കൂട്ടറുകൾ ഓടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ഇ സ്കൂട്ടർ യാത്രികർ പ്രധാന റോഡുകളിൽ വരുത്തുന്ന ട്രാഫിക് നിയമലംഘനങ്ങളും അതുവഴി ഉണ്ടാകുന്ന അപകടങ്ങളും ഉൾപ്പെടുത്തിയുള്ള ബോധവൽക്കരണ വീഡിയോ പൊലീസ് പുറത്തുവിട്ടു.

പ്രധാന റോഡുകളിൽ വാഹനങ്ങൾക്കിടയിലൂടെ അപകടകരമായ രീതിയിൽ റോഡിന് കുറുകെ കടക്കുന്നതും റോഡിന്‍റെ എതിർദിശയിലൂടെ സ്കൂട്ടർ ഓടിച്ച് സ്വന്തം ജീവനും മറ്റു യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുന്നതുമായ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

നിശ്ചയിക്കപ്പെട്ട ട്രാക്കുകളിലും അനുമതിയുള്ള സ്ഥലങ്ങളിലും മാത്രമേ ഇ സ്കൂട്ടറുകൾ ഉപയോഗിക്കാവൂ എന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. തിരക്കേറിയ സ്ഥലങ്ങളും പ്രധാന റോഡുകളും പൂർണമായും ഒഴിവാക്കണം. യാത്രക്കാർ ഹെൽമറ്റ്, കൈമുട്ടുകൾക്കും കാൽമുട്ടുകൾക്കുമുള്ള സുരക്ഷാ കവചങ്ങൾ അഥവാ പാഡുകൾ എന്നിവ ധരിക്കണമെന്നും നിർദേശമുണ്ട്.

കുട്ടികൾ സുരക്ഷിതമായ രീതിയിലാണ് ഇ സ്കൂട്ടറുകൾ ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു. കുട്ടികളെ സുരക്ഷാ മാനദണ്ഡങ്ങൾ ധരിപ്പിക്കുകയും ഉത്തരവാദിത്തമുള്ള റോഡ് സംസ്കാരം പഠിപ്പിക്കുകയും വേണം. പുതിയ യാത്രാസംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിച്ച് മാതൃകയാകാൻ പൊതുസമൂഹത്തോടും പൊലീസ് ആഹ്വാനം ചെയ്തു.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി

ക്രിസ്മസിന് സ്പെഷ്യൽ പച്ചരി; സ്കൂൾ ഉച്ചയൂണിന് കുത്തരിയാക്കാനും നീക്കം