സർഗോത്സവം 2026: സ്വാഗതസംഘം രൂപവത്‌ക്കരണവും ബ്രോഷർ പ്രകാശനവും

 
Pravasi

സർഗോത്സവം 2026: സ്വാഗതസംഘം രൂപവത്‌ക്കരണവും ബ്രോഷർ പ്രകാശനവും

മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു

UAE Correspondent

ദുബായ്: ദുബായ് മലയാളം മിഷൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന സർഗോത്സവം 2026ന്‍റെ സ്വാഗതസംഘ രൂപീകരണ യോഗവും ബ്രോഷർ പ്രകാശനവും നടന്നു. മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. സത്യൻ മുഖ്യാതിഥിയായി. അരുൺകുമാറും എം. സത്യനും ചേർന്ന് സർഗോത്സവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.

മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്റ് ജോജു അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോർഡ് മുൻ ഡയറക്ടർ എൻ. കെ. കുഞ്ഞഹമ്മദ്, മലയാളം മിഷൻ ചെയർമാൻ വിനോദ് നമ്പ്യാർ, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, അക്കാദമിക് കോർഡിനേറ്റർ ഫിറോസിയ ദിലീഫ് റഹ്മാൻ, ദുബായ് ചാപ്റ്റർ മുൻ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു.

നാം ഹരിഹനെ ചെയർമാനായും സുനിൽ ആറാട്ടുകടവിനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. 101 അംഗ സംഘാടക സമിതിക്കും രൂപം നൽകി. മലയാളം മിഷൻ ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലിപ് സി.എൻ.എൻ. സ്വാഗതവും കൺവീനർ സ്മിത മേനോൻ നന്ദിയും പറഞ്ഞു.