ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വിദ്യാരംഭം
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ നേതൃത്വത്തിൽ വിദ്യാരംഭം സംഘടിപ്പിച്ചു. പ്രസിഡന്‍റ് കെ. ബാലകൃഷ്‌ണന്‍ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേല്‍ശാന്തി കപോതന്‍ ശ്രീധരന്‍ നമ്പൂതിരയാണ് അസോസിയേഷനിലെത്തിയ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചത്.
ജോയിന്‍റ് ജനറല്‍ സെക്രട്ടറി അഡ്വ. അന്‍സാര്‍ എന്‍.ടി, ജോയിന്‍റ് ട്രഷറര്‍ അനില്‍ലാല്‍ പുരുഷോത്തമന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഭിലാഷ് രത്‌നാകരന്‍, റോയ് മാത്യു, ജാഫര്‍ കണ്ണാട്ട്, താലിബ് കെ.കെ. എന്നിവര്‍ പങ്കെടുത്തു.