ബി.എസ്. ബാലചന്ദ്രനിൽ നിന്ന് വി.ടി.വി. ദാമോദരൻ പുരസ്കാരം ഏറ്റുവാങ്ങുന്നു.

 
Pravasi

വി.ടി.വി. ദാമോദരന് ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം

പ്രമുഖ ഗാന്ധിയനും പ്രവാസി സാമൂഹിക പ്രവർത്തകനുമായ വി.ടി.വി. ദാമോദരന് സമൂഹ പുരോഗതിക്കു വേണ്ടിയുള്ള ദീർഘകാല സേവനങ്ങൾക്ക് ഭാരത സേവക സമാജിന്‍റെ ദേശീയ ബഹുമതി

UAE Correspondent

ദുബായ്: കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത സേവക സമാജ് നൽകിവരുന്ന 'ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം' പ്രമുഖ ഗാന്ധിയനും യുഎഇയിലെ പ്രവാസി മലയാളിയും സാമൂഹികപ്രവർത്തകനുമായ വി.ടി.വി. ദാമോദരൻ ഏറ്റുവാങ്ങി.

തിരുവനന്തപുരം കവടിയാറിൽ നടത്തിയ അവാർഡ് ദാനച്ചടങ്ങിൽ ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ഡോ. ബി.എസ്. ബാലചന്ദ്രനാണ് പുരസ്കാരം സമ്മാനിച്ചത്. സ്വദേശത്തും വിദേശത്തും സമൂഹത്തിന്‍റെ ഉന്നമനത്തിനും സാമൂഹ്യപുരോഗതിക്കും നൽകിവരുന്ന സംഭാവനകളെ മുൻനിർത്തിയാണ് ദാമോദരനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

സാഹിത്യ മേഖലകളിലെ കഴിവിനുള്ള അംഗീകാരമായി 2021 ൽ അദ്ദേഹത്തിന് യുഎഇ ഗവണ്മെന്‍റിന്‍റെ പത്തു വർഷത്തെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ പയ്യന്നൂർ കോൽക്കളി ഉൾപ്പെടെയുള്ള നാടൻ കലാപ്രചാരണത്തിനുള്ള അംഗീകാരമായി കേരള ഗവണ്മെന്‍റിന്‍റെ ഫോക്‌ലോർ അവാർഡ്, സാമൂഹിക പ്രവർത്തനങ്ങൾക്ക് യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന യുക്മ അവാർഡ്, വേൾഡ് മലയാളി കൗൺസിൽ അവാർഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങൾ വി.ടി.വി. ദാമോദരനെ തേടിയെത്തിയിട്ടുണ്ട്.

എം.വി. ഗോവിന്ദനെതിരേ കെ. സുധാകരൻ നൽകിയ മാനനഷ്ട കേസ് കോടതി തള്ളി

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവിന് ജാമ‍്യമില്ല

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

ഇനി ആ നേട്ടം സ്മൃതിക്ക് സ്വന്തം; ടി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് സ്വന്തമാക്കി താരം

വർഗീയ പരാമർശത്തിൽ ടിനി ടോമിനെതിരേ കേസെടുക്കണം: നടി അൻസിബ ഹസൻ കോടതിയിൽ