സുഗമയാത്ര: ഷാർജ എയർപോർട്ട് അതോറിറ്റിയും ഐസിപിയും തമ്മിൽ കരാർ

 
Pravasi

സുഗമയാത്ര: ഷാർജ എയർപോർട്ട് അതോറിറ്റിയും ഐസിപിയും തമ്മിൽ കരാർ

ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത സേവനങ്ങൾ ഉറപ്പാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

UAE Correspondent

ഷാർജ: യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ഷാർജ എയർപോർട്ട് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. പാസ്‌പോർട്ട് കൺട്രോൾ വിഭാഗത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള പദ്ധതികൾക്കാണ് ഈ പുതിയ സഹകരണത്തിലൂടെ മുൻഗണന നൽകുന്നത്. ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫയും ഫെഡറൽ അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ കുവൈത്തിയും കരാറിൽ ഒപ്പുവച്ചു.

പങ്കാളികളുമായുള്ള ഏകോപനം വർധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്ക് തടസ്സങ്ങളില്ലാത്ത യാത്രാനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് അലി സലിം അൽ മിദ്ഫ പറഞ്ഞു. ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത സേവനങ്ങൾ ഉറപ്പാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാർജ എയർപോർട്ട് അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽ ഖാസിമിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സ്ഥാപനങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കാൻ ഈ ധാരണാപത്രം സഹായിക്കുമെന്ന് മുഹമ്മദ് അഹമ്മദ് അൽ കുവൈത്തി പറഞ്ഞു.

വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്; ചർച്ച 72 മണിക്കൂറിനുള്ളിൽ!

ഇത്തവണ തൃശൂര്‍ പൂരം ചടങ്ങുകൾ മാത്രമായി നടത്തിയേക്കും; ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച യോഗം

ഉത്സവങ്ങളിലും ആഘോഷങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; ആവശ്യ വുമായി ഐഎംഎ

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; ഒന്ന് ഇന്ത്യയിലേക്കുള്ള കപ്പൽ

'സുമതി വളവ്' സിനിമ തർക്കത്തിൽ ഇടപെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ; സിനിമയുടെ കളക്ഷൻ പരിശോധിക്കും