ആവേശമായി ദുബായിൽ 'വർക്കേഴ്‌സ് റേസ്' മിനി മാരത്തൺ

 
Pravasi

ആവേശമായി ദുബായിൽ 'വർക്കേഴ്‌സ് റേസ്' മിനി മാരത്തൺ

അണി നിരന്ന് ആയിരത്തിലധികം തൊഴിലാളികൾ

UAE Correspondent

ദുബായ്: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾക്കായി 'വർക്കേഴ്‌സ് റേസ്' എന്ന പേരിൽ മിനി മാരത്തൺ സംഘടിപ്പിച്ചു. തൊഴിലാളികൾക്കിടയിൽ ആരോഗ്യവും കൂട്ടായ്മയും വളർത്താനും, അവരുടെ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമായി ദുബായ് മൈതാൻ ട്രാക്കിലാണ് മാരത്തൺ സംഘടിപ്പിച്ചത്.

യുഎഇയുടെ നിർമ്മാണ-സേവന മേഖലകളിൽ ജോലി ചെയ്യുന്ന ആയിരത്തിലധികം തൊഴിലാളികളാണ് ഈ സ്നേഹയോട്ടത്തിൽ പങ്കാളികളായത്. മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം , ജിഡിആർഎഫ്എ-ദുബായ്, പെർമനന്‍റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സ്), ദുബായ് സ്പോർട്സ് കൗൺസിൽ എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അണ്ടർസെക്രട്ടറി ഖലീൽ ഇബ്രാഹിം അൽ ഖൂറി, ജിഡിആർഎഫ്എ അസിസ്റ്റന്‍റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ജിഡിആർഎഫ്എ ലേബർ റിലേഷൻസ് സെക്ടർ അസിസ്റ്റന്‍റ് ഡയറക്ടർ ഉമർ മതർ അൽ മുസൈന എന്നിവർക്കൊപ്പം ദുബായ് സ്പോർട്സ് കൗൺസിലിലെ ഉന്നത ഉദ്യോഗസ്ഥരും തൊഴിലാളികൾക്ക് പ്രോത്സാഹനവുമായി നേരിട്ടെത്തിയിരുന്നു.

മാരത്തണിൽ വിജയികളായവർക്ക് കാഷ് അവാർഡുകളും മറ്റ് സമ്മാനങ്ങളും നൽകി.

മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ‍്യതയില്ലേ ? ചോദ‍്യവുമായി ഹൈക്കോടതി

ഇടത് സർക്കാർ നീക്കിയ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ, സാഹിത‍്യ അക്കാഡമി തലപ്പത്ത് കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാലിനും സ്ഥാനം

കബഡിയിൽ മൂന്നാമതും സ്വർണം; വന്ദേമാതരം പാടി, ത്രിവർണ പതാക പാറിച്ച് വനിതാ ടീം|Video

നിയമന ക്രമക്കേട് കേസ്; ഇഡി ചോദ്യം ചെയ്യലിന് ഹാജരായി ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്

ഡൽഹിയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ജനസുരാജ്; ഞായറാഴ്ച പ്രശാന്ത് കിഷോറിന് സ്വീകരണം