നൗഷാദ് ആലുവ

 
Pravasi

റിയാദിൽ ദുരിതത്തിലായ 24 നഴ്‌സുമാർക്ക് തണലായി വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ

ഡബ്ല്യുഎംഎഫ് മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമം ഫലം കണ്ടു

MV Desk

റിയാദ്: മലയാളികളടക്കം തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 24 നഴ്സുമാരാണ് നാട്ടിലെ റിക്രൂട്ടിങ് ഏജന്‍റുമാരുടെ ചതിക്കുഴിയിൽ വീണ് റിയാദിലെത്തി ദുരിതത്തിലായത്. രണ്ടര ലക്ഷത്തോളം രൂപ വീതം വിസാ ഫീസായി ഈടാക്കിയാണ് ഏജന്‍റുമാർ ഇവരെ റിയാദിലെ മാൻപവർ കമ്പനിയിലേക്ക് അയച്ചത്. എന്നാൽ റിയാദിൽ എത്തിയതോടെ ചിത്രമാകെ മാറി.

​വാഗ്ദാനം ചെയ്ത ജോലിയോ വേതനമോ ലഭിച്ചില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ആറു മാസമായി ഇവർക്ക് ഒരു രൂപ പോലും ശമ്പളമായി നൽകിയിരുന്നുമില്ല. നിത്യ ചെലവിന് പോലും വഴിയില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ

മാൻപവർ കമ്പനിയുടെ ക്യാംപിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതെ കഴിച്ചുകൂട്ടേണ്ടി വന്ന ഇവർ മാനസികമായും ശാരീരികമായും തളർന്ന അവസ്ഥയിലായിരുന്നു. കൂട്ടത്തിലൊരാൾക്കുണ്ടായ ആരോഗ്യ പ്രശ്നത്തിൽ ചികിത്സ കിട്ടാതെ പ്രതിസന്ധി നേരിട്ടപ്പോഴാണ് വേൾഡ് മലയാളി ഫെഡറേഷൻ മുൻ ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവയുമായി ഇവർ ബന്ധപ്പെട്ടതും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റൻ പോലും പരിമിതികളുണ്ടായിരുന്ന ക്യാംപിലെ ദുരവസ്ഥ പുറത്തറിയുന്നതും.

തുടർന്ന് മാൻപവർ കമ്പനിയുമായി നിരന്തരം ബന്ധപെട്ടെങ്കിലും യാതൊരുതരത്തിലുള്ള അനുകൂല നടപടിയും ഉണ്ടാവാത്തതിനെ തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകി. പിന്നീട് എംബസി അധികൃതരുടെ ഇടപെടലിനെ തുടർന്ന് കമ്പനി ഫൈനൽ എക്സിറ്റ് നൽകി. എന്നാൽ പ്രവാസത്തിൽ നല്ലൊരു ഭാവിയും സ്വപ്നം കണ്ട് റിയാദിലെത്തിയ ഇവർക്ക് തിരിച്ച് പോക്കും പ്രതിസന്ധി സൃഷ്ടിക്കുമെന്നറിയിച്ചതിനെ തുടർന്ന് WMF ഭാരവാഹികൾ നടത്തിയ തീവ്രശ്രമത്തിനൊടുവിൽ റിയാദിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിൽ എല്ലാവർക്കും പുതിയ ജോലി കണ്ടെത്താൻ സാധിച്ചു.

നിയമപരമായ നടപടികൾ പൂർത്തിയാക്കി 24 പേരുടെയും സ്‌പോൺസർഷിപ്പ് (കഫാല) പുതിയ ആശുപത്രിയിലേക്ക് മാറ്റിയതോടെ മാസങ്ങൾ നീണ്ട ദുരിതത്തിനാണ് വിരാമമായത്. പുതിയ ജോലിയിൽ പ്രവേശിച്ച നഴ്‌സുമാർ തങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന സംഘടനയോടും റിയാദിലെ സാമൂഹിക പ്രവർത്തകരോടും നന്ദിയും കടപ്പാടും അറിയിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ അംഗങ്ങളായ നിഹ്മത്തുള്ള കബീർ പട്ടാമ്പി, ഡൊമിനിക് സാവിയോ, എന്നിവവരും അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിനു കൂടെ ഉണ്ടായത് കൊണ്ട് 24 കുടുംബ ങ്ങളുടെ പ്രതീക്ഷകൾക് തണലായത്..

ഇത്തരത്തിൽ തട്ടിപ്പുകൾ സമീപകാലത്ത് വർദ്ധിച്ചിട്ടുണ്ടെന്നും ഉദ്യോഗാർഥികൾ ജാഗ്രത കാണിക്കണമെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു. ഉന്നത ജോലി സ്വപ്നം കണ്ട് പ്രവാസത്തിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോൾ അംഗീകൃത ഏജൻസികൾ വഴി കമ്പനികൾ നേരിട്ടുള്ള റിക്രൂട്ട്മെന്‍റ് നടത്തുന്നത് മാത്രം തെരഞ്ഞെടുക്കുക. വ്യാജ വാഗ്ദാനങ്ങളിൽ വീണ് മാൻപവർ കമ്പനികളിലേക്ക് സപ്ലൈ വിസയിൽ പോകുമ്പോൾ കരാറിലെ വ്യവസ്ഥകൾ (Offer Letter) വ്യക്തമായി വായിച്ചു മനസിലാക്കി തീരുമാനം എടുക്കുക.

വിസ ലഭിക്കാൻ ഭീമമായ തുക ഏജന്‍റുമാർക്ക് നൽകുന്നത് നിയമവിരുദ്ധമാണെന്ന് മനസിലാക്കുകയും കരാറുകൾ സൂക്ഷ്മമായി പരിശോധിച്ച് വാഗ്ദാനം ചെയ്യുന്ന ശമ്പളം, താമസ സൗകര്യം, ഇൻഷുറൻസ് എന്നിവ കൃത്യമായി എഴുതി തയാറാക്കിയ കരാറിലുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് ഇത്തരം കേസുകളുമായി നിരന്തരം ഇടപെടുന്ന റിയാദിലെ സാമൂഹിക പ്രവർത്തകരായ നൗഷാദ് ആലുവയും നിഹ്മത്തുള്ളയും പറഞ്ഞു.

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; പ്രതികളുടെ ജാമ‍്യം റദ്ദാക്കി

'ഒരു ഉദ‍്യോഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ചുവരുത്തരുത്'; ഗവർണർക്കെതിരേ മുഖ‍്യമന്ത്രി

ആശ വർക്കർമാർക്ക് 1400 രൂപ ബോണസ്; ക്ഷേമ പെൻഷനും ഓണക്കിറ്റും എത്തും