ഇരുമുടിക്കെട്ട്.

 

Representative image

Sabarimala

ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുപോകാമോ?

കെ. റാം മോഹൻ നായിഡു ഉത്തരവ് എക്സിൽ പങ്കുവെച്ചു; ബിസിഎഎസ്, സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർക്ക് നിർദേശം

MV Desk

ശബരിമല തീർഥാടകർക്ക് ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുപോകാൻ ഈ വർഷവും അനുമതി നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു സ്ഥിരീകരിച്ചു; ഉത്തരവ് അദ്ദേഹം എക്സിൽ പങ്കുവെച്ചു. അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ ബിസിഎഎസ്, സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർ എന്നിവർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. തേങ്ങ, നെയ്യ് തുടങ്ങിയവ സാധാരണയായി യാത്രികരുടെ കൈയിൽ അനുവദിക്കാറില്ല, ചെക്കിൻ ലഗേജിൽ വയ്ക്കണം എന്നതാണ് ചട്ടം; അതിനാലാണ് ഇരുമുടിക്കെട്ടിന് പ്രത്യേക ഉത്തരവ് വേണ്ടിവരുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് ഈ അനുമതി.

ന്യൂഡൽഹി: ശബരിമല തീർഥാടകർക്ക് വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാന്‍ അനുമതിയുണ്ടോ എന്നത് കേരളത്തിനു പുറത്തു നിന്നു വരുന്ന പല ഭക്തർക്കും ഉണ്ടാകുന്ന ഒരു ആശയക്കുഴപ്പമാണ്. സാധാരണ മാനദണ്ഡങ്ങൾ പ്രകാരം അനുവദനീയമാകാറില്ലെങ്കിലും, കഴിഞ്ഞ രണ്ട് വർഷമായി ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുപോകാൻ പ്രത്യേക അനുമതിയുണ്ട് എന്നതാണ് വസ്തുത.

ഈ വർഷവും ഇത്തരത്തിൽ അനുമതി നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവും മന്ത്രി എക്സിൽ പങ്കുവച്ചിട്ടുണ്ട്. അയ്യപ്പഭക്തർക്ക് സുഗമമായി തീർഥാടനം നടത്തുന്നതിനായി ബിസിഎഎസ്, സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർ എന്നിവരുൾപ്പെടെ എല്ലാവർക്കും നിർദേശങ്ങൾ നൽകിയതായും മന്ത്രി പറഞ്ഞു.

തേങ്ങ, നെയ്യ് തുടങ്ങിയവ വിമാനത്തിനുള്ളിൽ യാത്രികരുടെ കൈയിൽ സാധാരണ അനുവദിക്കാറില്ല. അവ ചെക്കിൻ ലഗേജിൽ വയ്ക്കണം എന്നതാണ് സാധാരണ ചട്ടം. ഈ സാഹചര്യത്തിലാണ് ഇരുമുടിക്കു വേണ്ടി പ്രത്യേക ഉത്തരവ് വേണ്ടിവരുന്നത്.

കേന്ദ്ര മന്ത്രിയുടെ പോസ്റ്റിന്‍റെ പൂർണരൂപം:

"ശബരിമല തീർഥാടകർ പുണ്യമായ ഇരുമുടിക്കെട്ട് ഏന്തുന്നത് വിശ്വാസവും ഭക്തിയും നിറഞ്ഞ, നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണ്. ഭക്തരുടെ വികാരങ്ങളെ മാനിച്ച്, അയ്യപ്പഭക്തർക്ക് സുഗമമായി തീർഥാടനം നടത്താൻ ബിസിഎഎസ്, സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർ എന്നിവരുൾപ്പെടെ ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകി''.

Union Civil Aviation Minister K. Ram Mohan Naidu has confirmed that Sabarimala pilgrims will again be allowed to carry the sacred irumudikettu on flights this year, and shared the order on X. He said instructions have been issued to the Bureau of Civil Aviation Security (BCAS), the CISF and airport operators to ensure a smooth journey for Ayyappa devotees. Items such as coconut and ghee are normally not allowed in passengers' hand baggage and must go in check-in luggage, which is why a special order is needed for the irumudikettu. The permission has been granted for a third consecutive year.