മണ്ഡല-മകരവിളക്ക് മഹോത്സവം: 1,36,000ത്തിലധികം പേർ ദർശനം നടത്തിയെന്ന് എഡിജിപി

 

file image

Sabarimala

മണ്ഡല-മകരവിളക്ക് മഹോത്സവം: 1,36,000ത്തിലധികം പേർ ദർശനം നടത്തിയെന്ന് എഡിജിപി

നിലവിൽ 3500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന ശേഷം ഇതുവരെ 1,36,000ത്തിലധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ്. ശ്രീജിത്ത്. സന്നിധാനത്തെ പൊലിസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യദിനം മാത്രം 55,000ഓളം പേരാണ് ദർശനത്തിനെത്തിയത്. തീർഥാടനകാലത്തേക്കായി 18,000 പൊലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവിൽ 3500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

തീർഥാടകർ നിർദേശങ്ങൾ പാലിച്ച് ദർശനം നടത്തി മടങ്ങണം. വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെയുള്ള 70,000 പേരെയും സ്പോട്ട് ബുക്കിങ്ങിലൂടെയുള്ള 20,000 പേരെയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക.

എല്ലാവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനായി വെർച്വൽ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ഹർജി തള്ളി ഹൈക്കോടതി

ഓസ്ട്രേലിയക്കെതിരായ പരമ്പര; ഇന്ത‍്യ അണ്ടർ 19 ടീമിൽ രോഹിത് യാദവിന് പകരം രണ്ട് യുവതാരങ്ങൾ കളിക്കും

സസ്പെൻഷനിലായ പാളയം പ്രദീപിനായി കത്ത് നൽകിയത് അംഗീകരിക്കാനാവില്ല; രമ്യ ഹരിദാസിനെതിരേ കെപിസിസി പ്രസിഡന്‍റ്

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പനെ അയോഗ‍്യനാക്കണം, സ്പീക്കർക്ക് കത്ത്

വാർത്താചോർച്ച തടയാൻ അസാധാരണ നടപടിയുമായി സിപിഎം; ഫോൺ വിവരങ്ങളെടുക്കാൻ അം​ഗങ്ങളിൽ നിന്ന് സമ്മതപത്രം ഒപ്പിട്ട് വാങ്ങി