ഇനി സ്റ്റോക്കുള്ളത് 5,000 ടിൻ മാത്രം; ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം
പത്തനംതിട്ട: ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം. ആകെ ഇനി 5,000 ടിൻ അരവണ പ്രസാദം മാത്രമാണ് സ്റ്റോക്കുള്ളത്. എന്നാൽ സെപ്റ്റംബർ 21ന് ദർശനത്തിനായി ഓൺലൈൻ ബുക്കിങ് 15,000 ആണ്. സ്പോട്ട് ബുക്കിങ് കൂടിയാകുമ്പോൾ 17,000ത്തിലേറെ പേർ ദർശനത്തിനെത്തിയേക്കും.
കഴിഞ്ഞ ദിവസം ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് വിതരണം ചെയ്തത്. അരവണ പ്രസാദം ലഭിക്കാതെ നിരവധി ഭക്തർക്ക് മലയിറങ്ങേണ്ടി വന്നു. ഇത് വലിയ തോതിൽ വിമർശനത്തിനിടയാക്കിയിരുന്നു.
മന്ത്രി കെ. മുരളീധരൻ ദേവസ്വം സെക്രട്ടറി കെ. ജയകുമാറിനെ ഫോണിൽ വിളിച്ച് ആശങ്ക അറിയിച്ചിരുന്നു. മതിയായ കരുതൽ ശേഖരം ഒരുക്കാതെ അറ്റകുറ്റപണി നടത്താൻ പ്രസാദ നിർമാണ പ്ലാന്‍റുകളുടെ ഉത്പാദനം പൂർണമായും നിർത്തിയതാണ് പ്രതിസന്ധിക്കിടയാക്കിയത്.