.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ

 
Sabarimala

ശബരിമല ഭണ്ഡാരത്തിലെ വിദേശ കറൻസി വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ

ഇവരെ സന്നിധാനം പൊലീസിന് കൈമാറി

Jisha P.O.

പത്തനംതിട്ട: ശബരിമല ക്ഷേത്രഭണ്ഡാരത്തിൽ നിന്ന് വിദേശ കറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ, കൈനകരി നാലുപുരയ്ക്കൽ സുനിൽ ജി. നായർ എന്നിവരാണ് ദേവസ്വം വിജിലൻസിന്‍റെ പിടിയിലായത്.

രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ഇവരെ സന്നിധാനം പൊലീസിനു കൈമാറി. ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

വിദേശ കറൻസികളിൽ കോട്ടിങ് ഉള്ളതിനാൽ വായിൽ ഇട്ടാലും നശിക്കില്ല. ഈ പ്രത്യേകതയാണ് പ്രതികൾ പ്രയോജനപ്പെടുത്തിയതെന്നാണ് സൂചന. ഗോപകുമാറിൽ നിന്ന് മലേഷ്യൻ കറൻസിയും, സുനിലിൽ നിന്ന് യൂറോ-കനേഡിയൻ, യുഎഇ കറൻസികളുമാണ് കണ്ടെത്തിയത്.

ഇവരുടെ മുറികളിൽ നടത്തിയ പരിശോധനയിൽ ഗോപകുമാറിന്‍റെ ബാഗിൽ നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്‍റെ 2 നോട്ടും ഇരുപതിന്‍റെ നാല് നോട്ടും പത്തിന്‍റെ നാലു നോട്ടും ഉൾപ്പെടെ 13,820 രൂപയും, 2 ഗ്രാമിന്‍റെ സ്വർണലോക്കറ്റും കണ്ടെടുത്തു.

സുനിലിന്‍റെ ബാഗിൽ നിന്ന് 500 രൂപയുടെ 50 നോട്ടും, 17 വിദേശ കറൻസികളും അടക്കം 25,000 കണ്ടെത്തതായി വിജിലൻസ് അറിയിച്ചു.സന്നിധാനത്ത് നിന്ന് തുടർച്ചയായി പണം അയച്ചിരുന്ന ദേവസ്വം ജീവനക്കാരുടെ പട്ടിക തരാൻ തപാൽ വകുപ്പിനോടും ബാങ്കുകളോടും ആവശ്യപ്പെട്ടുണ്ടെന്ന് വിജിലൻസ് പറഞ്ഞു.

സുരക്ഷാവലയത്തിൽ; എൽപിജിയുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു

വിമാനയാത്രയ്ക്ക് ചെലവേറും; ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾ നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

മന്ത്രിസഭാതീരുമാനം; വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്തി

മുറിവേറ്റതിനെ തുടർന്ന് പേടിച്ച് ഒളിച്ചിരിക്കുന്നു; മുജ്താബ ഖമനേയിയെ കളിയാക്കി യുഎസ്