ശബരിമലയിൽ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്ച വരെ

 
Sabarimala

ശബരിമലയിൽ സ്പോട്ട് ബുക്കിങ് 5000 ആയി കുറച്ചു; നിയന്ത്രണം തിങ്കളാഴ്ച വരെ

ശബരിമലയുമായി ബന്ധപ്പെട്ട വിവിഹ ഹർജികൾ പരിഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

നീതു ചന്ദ്രൻ

കൊച്ചി: ശബരിമലയിൽ തിങ്കളാഴ്ച വരെ സ്പോട്ട് ബുക്കിങ് നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം ബെഞ്ച്. തിരക്കു നിയന്ത്രണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച വരെ 5000 പേർക്കാണ് സ്പോട് ബുക്കിങ് സാധ്യമാകുക. ശബരിമലയുമായി ബന്ധപ്പെട്ട വിവിഹ ഹർജികൾ പരിഗണിച്ചു കൊണ്ടാണ് ദേവസ്വം ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ദേവസ്വം ബോർഡ് മുന്നൊരുക്കങ്ങൾ നടത്താഞ്ഞതാണ് തിരക്ക് വർധിക്കാൻ കാരണമെന്ന് കോടതി വിമർശിച്ചിരുന്നു.തിരക്കു നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നിലയ്ക്കലിൽ 7 കൗണ്ടറുകൾ കൂടി തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

തീർഥാടകരുടെ തിരക്ക് കുറയ്ക്കുന്നതിനായി ശാസ്ത്രീയമായ മാർഗം സ്വീകരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ്മാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരാണ് വിഷയം പരിഗണിച്ചത്.

പ്രതിശ്രുത വരന്റെ കൊലപാതകം; ഇരയുടെ കുടുംബത്തിനുവേണ്ടി വാദിക്കാന്‍ മുംബൈ ഭീകരാക്രമണ കേസിലെ പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഖം എത്തും

ട്രിച്ചിയിൽ സ്റ്റാലിൻ മത്സരിക്കും? സഭയിൽ വേണമെന്ന് പ്രവർത്തകർ

വിഎസ്എസ്‌സിക്കും എല്‍പിഎസ്‌സിക്കും പുതിയ സ്ഥിരം മേധാവിമാര്‍

ഓപ്പറേഷൻ സിന്ദൂറിനിടെ ജീവൻ നഷ്ടമായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികം: ജൂലൈ 6ന് പശ്ചിമ ബംഗാളിൽ പൊതു അവധി