ജെൻസൺ ഹുവാങിനെ വരവേറ്റ് ട്രംപിന്റെ "വധശ്രമ" മീം
ai
വാഷിങ്ടൺ: എൻവിഡിയ സിഇഒ ആയി ജെൻസൺ ഹുവാങിനെ വീണ്ടും നിയമിച്ചതിനു പിന്നാലെ അമെരിക്കൻ പ്രസിഡന് ഡോണൾഡ് ട്രംപിന്റെ സമൂഹ മാധ്യമ പോസ്റ്റ് ചർച്ചയാകുന്നു. ചുവന്ന ബ്രാ ഉയർത്തിപ്പിടിച്ച് പിന്നിൽ എൻവിഡിയ പതാകയുമായി നിൽക്കുന്ന ഹുവാങിന്റെ എഐ നിർമിത
ചിത്രമാണ് ട്രംപ് പങ്കു വച്ചത്.2024 ജൂലൈയിൽ പെൻസിൽ വാനിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ ട്രംപിനു നേരെയുണ്ടായ വധശ്രമത്തിന് പിന്നാലെയുണ്ടായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഈ മീം. ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെം മേധാവി സ്ഥാനത്തേയ്ക്ക് ഹുവാങ് തിരിച്ചെത്തിയതിനു പിന്നാലെയായിരുന്നു ഈ പോസ്റ്റ്.
എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ചിത്രത്തിൽ ഹുവാങിന്റെ മുഖത്ത് രക്തം പുരണ്ടതായും ചുറ്റും രഹസ്യാന്വേഷണ വിഭാഗമായ സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥർ നിൽക്കുന്നതായും കാണാം. പെൻസിൽവാനിയയിലെ വെടിവയ്പിനു പിന്നാലെ ട്രംപിന്റെ മുഖത്തും രക്തം പുരണ്ടിരുന്നു. ഈ സംഭവവുമായി സാമ്യമുള്ള രീതിയിലാണ് ഹുവാങിന്റെ ചിത്രവും തയാറാക്കിയിരിക്കുന്നത്. ഹുവാങിനെ തന്റെ അടുത്ത രാഷ്ട്രീയ-വ്യാവസായിക പങ്കാളിയായാണ് ട്രംപ് കാണുന്നതെന്ന സൂചനയും പോസ്റ്റ് നൽകുന്നുണ്ട്.
അവിഹിത ബന്ധങ്ങളെ തുടർന്ന് ഉണ്ടായ വിവാദങ്ങൾ മൂലം ഹുവാങിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റതും പിന്നീട് അദ്ദേഹം സ്ഥാനത്തേയ്ക്കു തിരിച്ചെത്തിയതും ഒരു പ്രതീകാത്മക വധശ്രമത്തിൽ നിന്നുള്ള തിരിച്ചു വരവായാണ് ട്രംപ് ചിത്രീകരിക്കുന്നതെന്നാണ്
വിലയിരുത്തൽ. സ്വന്തം രാഷ്ട്രീയ തിരിച്ചുവരവുമായും ഹുവാങിന്റെ മടങ്ങി വരവുമായും സമാനതകൾ സൃഷ്ടിക്കുന്നതാണ് ചിത്രമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സുരക്ഷാ ആശങ്കകൾ ഉയർന്നിട്ടും ട്രംപ് ഹുവാങിനെ പിന്തുണയ്ക്കുന്നത് ചർച്ചാ വിഷയമായിട്ടുണ്ട്.