സിറിയ-ലെബനൻ അതിർത്തിയിലെ ജുറൂദ് അർസാലിൽ ഹിസ്ബുള്ള ഭീകരർ ലെബനീസ്, ഹിസ്ബുള്ള പതാകകൾ സ്ഥാപിക്കുന്നു

 

Reuters

World

ഹിസ്ബുള്ള നിയമിത ലെബനീസ് മന്ത്രിയെ സ്വാഗതം ചെയ്ത് സിറിയ

അസദ് ഭരണകൂടത്തിനു ശേഷം ഇതാദ്യമായാണ് സിറിയ ഹിസ്ബുള്ളയെ ഔദ്യോഗികമായി സ്വാഗതം ചെയ്യുന്നത്.

Reena Varghese

ഡമാസ്കസ്: ഇക്കഴിഞ്ഞ തിങ്കളാഴ്ച ലെബനനിലെ ഹിസ്ബുള്ള നിയമിത തൊഴിൽ മന്ത്രി മുഹമ്മദ് ഹൈദറിനെയും മറ്റു മൂന്നു ലെബനീസ് മന്ത്രിമാരെയും സ്വീകരിച്ച് സിറിയ. അസദ് ഭരണകൂടത്തിന്‍റെ പതനത്തിനു ശേഷം ഇതാദ്യമായാണ് ഡമാസ്കസിൽ ഒരു ഹിസ്ബുള്ള ഉദ്യോഗസ്ഥനെ സിറിയ ഔദ്യോഗികമായി സ്വാഗതം ചെയ്യുന്നത്. ഹിസ്ബുള്ള ആയുധങ്ങൾ കടത്താൻ ഉപയോഗിക്കുന്നു എന്ന ഇസ്രയേലിന്‍റെ ആരോപണത്തെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മുതൽ സിറിയയിലെ മസ്ന-ജ്ദൈഡെറ്റ് അതിർത്തി അടച്ചിട്ടിരിക്കുകയായിരുന്നു. ആ അതിർത്തിയിലൂടെയാണ് ഹിസ്ബുള്ള നിയമിച്ച ലെബനീസ് തൊഴിൽ വകുപ്പു മന്ത്രിയും സംഘവും സിറിയയിലേക്കു കടന്നത്. അതിനു ശേഷമാണ് അവർ സിറിയൻ വിദേശകാര്യമന്ത്രി അസദ് അൽ-ഷൈബാനിയുടെ പ്രതിനിധി സംഘത്തെ കണ്ടത്.

ലെബനനിലെ സിറിയൻ അഭയാർത്ഥികൾ, വ്യാപാര കരാറുകൾ, അതിർത്തി സുരക്ഷ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ലെബനൻ ഉപപ്രധാനമന്ത്രി താരെക് മിത്രി, വിദ്യാഭ്യാസ മന്ത്രി റിമ കരാമെ, സാമൂഹിക വികസന മന്ത്രി ഹനീൻ സയീദ് എന്നിവർ ഹൈദറിനോടൊപ്പം ഉന്നതതല യോഗത്തിൽ പങ്കെടുത്തതായി സിറിയൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഹിസ്ബുള്ള നിയമിത ലെബനീസ്

തൊഴിൽ മന്ത്രി മുഹമ്മദ് ഹൈദർ

ഹിസ്ബുള്ള തങ്ങളുടെ പരമാധികാരം ലംഘിക്കുന്നു എന്നും ഇറാൻ പിന്തുണയുള്ള ഗ്രൂപ്പിലെ സെല്ലുകൾ അട്ടിമറി ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഡമാസ്കസ് ആവർത്തിച്ച് ആരോപിച്ചിരുന്നു.

മുൻ അസദ് ഭരണകൂടത്തെ ഹിസ്ബുള്ള പിന്തുണച്ചിരുന്നു എന്നതും ഹൈദർ ഹിസ്ബുള്ള നിയമിച്ച ലെബനീസ് മന്ത്രിയാണെന്നതും അറിഞ്ഞു തന്നെയാണ് ഡമാസ്കസ് സിറിയയിലേയ്ക്ക് ഇദ്ദേഹത്തെ ഔദ്യോഗികമായി സ്വാഗതം ചെയ്തതെന്ന് ഹിസ്ബുള്ളയുടെ ഒരു പ്രതിനിധി തദ്ദേശ മാധ്യമമായ എൽ ഓറിയന്‍റ് ടുഡേയോട് പറഞ്ഞു. എന്നാൽ ഐസിസിന്‍റെ പുനരുജ്ജീവനമോ ലെബനനിൽ ഉണ്ടാകാവുന്ന മുൻ ഭരണകൂട ഉദ്യോഗസ്ഥരുടയോ വിഷയം അജണ്ടയിലില്ല എന്നും ഡമാസ്കസിലെ ലെബനീസ് അംബാസഡർ ഹെന്‍റി കസ്തൂൺ പറഞ്ഞു.

തുർക്കിയിൽ വച്ച് ഹിസ്ബുള്ളയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി സിറിയ

തുർക്കിയിൽ വച്ച് ഹിസ്ബുള്ളയുമായി രഹസ്യ കൂടിക്കാഴ്ച നടത്തി സിറിയ

സിറിയയുടെ മണ്ണിൽ ഇത് ആദ്യ സന്ദർശനമാണെങ്കിലും തുർക്കിയിൽ വച്ച് മുതിർന്ന ഹിസ്ബുള്ള നേതാക്കളുമായി ഒരു രഹസ്യ കൂടിക്കാഴ്ച സിറിയ നടത്തിയതായും റോയിട്ടേഴ്സ് റിപ്പോർട്ടുണ്ട്.

സിറിയ ആസ്ഥാനമായുള്ള ഹിസ്ബുള്ളയുടെ സെല്ലുകൾ പൊളിച്ചു മാറ്റുന്നതിനോ ഹിസ്ബുള്ള നടത്തി വരുന്ന ആയുധക്കടത്ത് നിർത്തലാക്കുന്നതിനോ ഭീകരർ ഇതുവരെ നേരിട്ട് സിറിയയ്ക്ക് ഉത്തരം നൽകിയിട്ടില്ല. സിറിയയുടെ കാര്യങ്ങളിൽ ഇടപെടില്ലെന്നു മാത്രമാണ് ഹിസ്ബുള്ള സിറിയയ്ക്കു നൽകിയ വാക്ക് എന്ന് ഒരു സിറിയൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ സിറിയയും തുർക്കിയും ഈ റിപ്പോർട്ടുകൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.