യുഎസിനെതിരേ ഇറാൻ

 

file photo

World

സംഘർഷം വീണ്ടും ആരംഭിച്ചാൽ ഇനി ഉപയോഗിക്കുക അതിമാരകായുധങ്ങൾ :യുഎസിനെതിരേ ഇറാൻ

ഇറാന്‍റെ ആയുധ നിർമാണവും ശേഷി വർധനവും നിർബാധം തുടരുകയാണെന്നും ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹബി

Reena Varghese

ടെഹ്റാൻ: യുഎസുമായുള്ള സൈനിക സംഘർഷം വീണ്ടും ആരംഭിച്ചാൽ മുൻകാലങ്ങളെ അപേക്ഷിച്ച് അതി തീവ്രവും വിനാശകരവുമായ അത്യാധുനിക ആയുധങ്ങൾ പ്രയോഗിക്കുമെന്ന് ഇറാൻ മുന്നറിയിപ്പു നൽകി. ഇറാന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് ഏജൻസിയാണ് ഐആർജിസി വക്താവ് ബ്രിഗേഡിയർ ജനറൽ ഹുസൈൻ മൊഹബിയെ ഉദ്ധരിച്ച് ഈ റിപ്പോർട്ട് പുറത്തു വിട്ടത്.

ഇനിയൊരു യുദ്ധമുണ്ടായാൽ തങ്ങൾ ഉപയോഗിക്കുന്ന ആയുധങ്ങളുടെ ശേഷിയും സാങ്കേതിക വിദ്യയും മുൻകാലങ്ങളിൽ നിന്ന് പൂർണമായും വ്യത്യസ്തമായിരിക്കുമെന്ന് മൊഹെബി വ്യക്തമാക്കി. ഐആർജിസി വികസിപ്പിച്ച പുതിയ മിസൈലുകളിലെ പോർമുനകളുടെ പ്രഹരശേഷി മുൻ യുദ്ധങ്ങളിൽ ഉപയോഗിച്ചവയെക്കാൾ വളരെ കൂടുതലാണെന്നും ഇറാന്‍റെ ആയുധ നിർമാണവും ശേഷി വർധനവും നിർബാധം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ച ഡോണാൾഡ് ട്രംപ്, നിലവിലെ സാഹചര്യങ്ങൾ അനുകൂലമാണെന്ന് പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ വിലയിരുത്തൽ നടത്തിയത്. വരുംദിവസങ്ങളിൽ അനുയോജ്യമായ ഘട്ടത്തിൽ ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിച്ചേക്കാമെന്നും അദ്ദേഹം സൂചന നൽകി.

തമിഴ്നാട്ടിൽ എംഎൽഎമാർക്കുള്ള ‘സൗജന്യ കാർ’ പദ്ധതി വിവാദത്തിൽ; വിജയ് സർക്കാരിന്‍റെ നീക്കം തള്ളി ഡിഎംകെ

16 വർഷത്തെ കാത്തിരിപ്പിന് വിട; ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത‍്യ

'സൂര‍്യമാനസത്തിലെ പുട്ടുറുമീസിന്‍റെ അമ്മ'; പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു

പെല്ലറ്റ് ഗൺ വെടിവയ്പ്പ്; ഡൽഹി പൊലീസ് സ്റ്റേഷനിൽ രാഹുൽ ഗാന്ധിയുടെ ധർണ

കുണ്ടന്നൂർ ബൈപ്പാസ്: അങ്കമാലിയിൽ ഭൂമിയുടെ ന്യായവില കുറച്ചുവെന്ന് പരാതി