ഇസ്രയേലുമായി വൻ ആയുധകരാറിന് അമെരിക്ക

 

file photo

World

ഇസ്രയേലുമായി വൻ ആയുധകരാറിന് അമെരിക്ക

വിൽക്കുന്നത് 13.79 ലക്ഷം കോടി രൂപയിലധികം (15.1 ബില്യൺ) ഡോളറിന്‍റെ ആയുധങ്ങൾ

Reena Varghese

വാഷിങ്ടൺ: ഇസ്രയേലുമായി വൻ ആയുധ കരാറിന് അമെരിക്ക. 15.1 ബില്യൺ ഡോളറിന്‍റെ ആയുധങ്ങളാണ് അമെരിക്ക ഇസ്രയേലിനു നൽകുക. ഇസ്രയേലും അമെരിക്കയും സംയുക്തമായി ഇറാനെതിരേ യുദ്ധം നടത്തുന്ന പശ്ചാത്തലത്തിലാണ് വൻ ആയുധ വിൽപനയ്ക്ക് തീരുമാനമായത്. നിരവധി കടമ്പകൾ ഒഴിവാക്കിയാണ് അടിയന്തര തീരുമാനപ്രകാരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് ഈ വിൽപനയ്ക്ക് അംഗീകാരം നൽകിയത്.

ഇസ്രയേലിന്‍റെ പ്രതിരോധം ശക്തിപ്പെടുത്താനും പ്രാദേശിക ശത്രുക്കളെ തടയാനും ഈ കൈമാറ്റം ഇസ്രയേലിനെ സഹായിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പ്രമുഖ പ്രതിരോധ കരാറുകാരുമായി ആയുധ ഉൽപാദനം വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതിനു പിന്നാലെയാണ് ഈ അംഗീകാരം.

നിലവിലെ സൈനിക നീക്കങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങളുടെ ഉൽപാദനം നാലിരട്ടിയാക്കാൻ പ്രതിരോധ രംഗത്തെ വ്യാവസായികൾ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമ്മതിക്കുകയും ചെയ്തതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പ്രമുഖ പ്രതിരോധ കരാറുകാരുമായി ആയുധ ഉൽപാദനം വർധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിനു പിന്നാലെയാണ് ഈ അംഗീകാരം.

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

കായത്തിൽ മായം; രണ്ട് പ്രമുഖ ബ്രാൻഡുകൾ നിരോധിച്ചു

2027 ഏകദിന ലോകകപ്പിൽ ശ്രേയസിന് ബാക്ക് അപ്പായി തിലക് വർമ; വൻ പദ്ധതിയുമായി സെലക്റ്റർമാർ

ബംഗാളികൾ കൂട്ടത്തോടെ കേരളം വിടും? ഉയർന്ന ശമ്പള വാഗ്ദാനവുമായി സുവേന്ദു അധികാരി

ഭാര്യയും കാമുകനും കിടപ്പുമുറിയിൽ; വസ്ത്രം പോലും ധരിപ്പിക്കാതെ വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്