ഇനിപ്രൊഫ. ബ്രൂസ് റസൽ സ്വാമി ബ്രഹ്മാനന്ദ എന്നും എഡ്രിയാൻ സ്വാമിനി ചിന്മയീ ദേവി എന്നുമാകും അറിയപ്പെടുക

 

social media

World

അമെരിക്കൻ പൈലറ്റ് പ്രൊഫസർ ബ്രൂസ് റസലും ശിഷ്യയും ശ്രീനാരായണ ഗുരു സന്യാസ പരമ്പരയിലേയ്ക്ക്

ഇനി പ്രൊഫ. ബ്രൂസ് റസൽ സ്വാമി ബ്രഹ്മാനന്ദ എന്നും എഡ്രിയാൻ സ്വാമിനി ചിന്മയീ ദേവി എന്നുമാകും അറിയപ്പെടുക.

Reena Varghese

മുംബൈ: ശ്രീനാരായണ ഗുരുവിന്‍റെ സന്യാസ പരമ്പരയിലേയ്ക്ക് അമെരിക്കയിൽ നിന്നുള്ള ഉയർന്ന സൈനിക ഉദ്യോഗസ്ഥനും ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ പ്രൊഫ. ബ്രൂസ് റസൽ തന്‍റെ ശിഷ്യയായ എഡ്രിയാനൊപ്പം മുംബൈ നെറൂൾ ഗുരുദേവ ഗിരിയിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ വച്ച് സന്യാസ ദീക്ഷ സ്വീകരിച്ചു. 35 വർഷക്കാലം ലോകമെമ്പാടും ജംബോ ഫ്ലൈറ്റ് ഉൾപ്പടെയുള്ള വിമാനങ്ങൾ പറത്തിയിട്ടുള്ളയാളാണ് പ്രൊഫ. ബ്രൂസ്. ഇനി മുതൽ പ്രൊഫ. ബ്രൂസ് റസൽ സ്വാമി ബ്രഹ്മാനന്ദ എന്നും എഡ്രിയാൻ സ്വാമിനി ചിന്മയീ ദേവി എന്നുമാകും അറിയപ്പെടുക.

അമെരിക്കയിലെ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമെരിക്ക ആശ്രമാധിപൻ സ്വാമി ഗുരുപ്രസാദ് ഇരുവർക്കും സന്യാസ ദീക്ഷ നൽകി. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ബോധിതീർഥ, ശിവഗിരി ബ്രഹ്മവിദ്യാലയം ആചാര്യൻ സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സംവിധാനന്ദ, സിംഗപ്പൂരിൽ നിന്നുമുള്ള രമണിസിദ്ധ മാതാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമെരിക്ക പ്രസിഡന്‍റും ആലുംമൂട്ടിൽ തറവാടിന്‍റെ കാരണവരുമായ ഡോ.ശിവദാസൻ മാധവൻ ചാന്നാർ, ശ്രീനാരായണ മന്ദിർ സമിതി, മുംബൈ ഭാരവാഹികളായ ഡോ.എം.ഐ.ദാമോദരൻ, ഒ.കെ. പ്രസാദ്, എസ്.ചന്ദ്രബാബു, എൻ.മോഹൻദാസ് എന്നിവർ സന്നിഹിതരായിരുന്നു.

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ

ഗോവ നൈറ്റ് ക്ലബ് തീപിടിത്തം; പ്രതികളുടെ ജാമ‍്യം റദ്ദാക്കി