ചൈനീസ് പ്രസിഡന്‍റ് യുഎസില്‍

 
World

ചൈനീസ് പ്രസിഡന്‍റ് യുഎസില്‍

2015നു ശേഷം വാഷിങ്ടണിലേക്കുള്ള ജിന്‍പിങ്ങിന്‍റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്

Reena Varghese

വാഷിങ്ടണ്‍: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎസിലെത്തി. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണു ജിന്‍പിങ് അമെരിക്കയിലെത്തിയത്. ഇന്ന് നടക്കാനിരിക്കുന്ന ചർച്ചകളിൽ ചില മേഖലകളിൽ തീരുവ കുറയ്ക്കുന്നതിനും, മയക്കുമരുന്ന് കടത്ത് തടയുന്നതിൽ സഹകരിക്കുന്നതിനും, സൈനികതല ചർച്ചകൾ വിപുലീകരിക്കുന്നതിനുമുള്ള കരാറുകൾ ഉണ്ടായേക്കാമെന്നാണ് സൂചന. ചൈനയിൽ തടവിലാക്കപ്പെട്ട ചില അമെരിക്കക്കാരെ മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടേക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കടുത്ത മത്സരമുണ്ടെങ്കിലും വർധിച്ചുവരുന്ന അപകടസാധ്യതകളെക്കുറിച്ച് ബോധവാന്മാരായ സാഹചര്യത്തിൽ, നിർമിത ബുദ്ധി (എെഎ) സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായേക്കാം.

2015നു ശേഷം വാഷിങ്ടണിലേക്കുള്ള ജിന്‍പിങ്ങിന്‍റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. വ്യാപാരം, സാങ്കേതികവിദ്യ, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാല്‍ ഉലഞ്ഞ ചൈന-യുഎസ് ബന്ധം മെച്ചപ്പെടുത്താനാകുമെന്നാണ് ഇരുവിഭാഗവും പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം മേയ് മാസം ട്രംപ് ചൈന സന്ദര്‍ശിച്ചിരുന്നു.

ചൈനയും യുഎസും ക്രിയാത്മകമായ ബന്ധം കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞയെടുത്താണ് അന്ന് ഇരുനേതാക്കളും പിരിഞ്ഞത്. എഐ സുരക്ഷയും ഭരണനിര്‍വഹണവും കേന്ദ്രീകരിച്ചുള്ള ചര്‍ച്ചാ പ്രക്രിയ ആരംഭിക്കാന്‍ ഇരുപക്ഷവും മേയ് മാസത്തില്‍ ധാരണയിലെത്തിയിരുന്നു. എങ്കിലും, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചര്‍ച്ചകളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

ഈ വര്‍ഷം ട്രംപും ഷീയും തമ്മില്‍ നേരിട്ട് രണ്ട് കൂടിക്കാഴ്ചകള്‍ കൂടി നടന്നേക്കാം. നവംബറില്‍ തെക്കന്‍ ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷന്‍ സിഇഒ ഉച്ചകോടിയിലും, ഡിസംബറില്‍ മിയാമിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയിലുമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുക. നാളെ ജിന്‍പിങ് മടങ്ങുന്നതിന് മുന്‍പ് വൈറ്റ് ഹൗസില്‍ ചായ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. തുടര്‍ന്ന് നാഷണല്‍ ആര്‍ക്കൈവ്‌സ് സന്ദര്‍ശനവുമുണ്ടാകും.

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

തമിഴ്നാട് സർക്കാർ വിദ്യാർഥി ഹോസ്റ്റലുകളിൽ ബീഫ് ഉൾപ്പെടുത്താനുള്ള നിർദേശം വിവാദത്തിൽ

2027-28 ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും; പ്രീ-ബജറ്റ് ചർച്ച ഒക്റ്റോബർ 12 മുതൽ

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു