'പ്രധാനമന്ത്രി, ഭീകരര്‍ക്ക് അഭയം നല്‍കുന്നത് നിങ്ങള്‍ എപ്പോഴാണ് അവസാനിപ്പിക്കുക?

 
World

ഹഫീസ് സയീദിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി പാക് പ്രധാനമന്ത്രി

'പ്രധാനമന്ത്രി, ഭീകരര്‍ക്ക് അഭയം നല്‍കുന്നത് നിങ്ങള്‍ എപ്പോഴാണ് അവസാനിപ്പിക്കുക? 'എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മറുപടി നല്‍കിയില്ല.

Reena Varghese

ന്യൂയോര്‍ക്ക്: 81ാം ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ (യുഎന്‍ജിഎ) പങ്കെടുക്കാനായി ഐക്യരാഷ്‌ട്രസഭാ ആസ്ഥാനം സന്ദര്‍ശിക്കുന്നതിനിടെ ലഷ്‌കര്‍-ഇ-തയ്ബ (എല്‍ഇടി) തലവന്‍ ഹാഫിസ് സയീദിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വിസമ്മതിച്ചു.

ഷെരീഫ് ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്തേക്ക് പ്രവേശിച്ചപ്പോള്‍, 'പ്രധാനമന്ത്രി, ഭീകരര്‍ക്ക് അഭയം നല്‍കുന്നത് നിങ്ങള്‍ എപ്പോഴാണ് അവസാനിപ്പിക്കുക? 'എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മറുപടി നല്‍കിയില്ല.

പിന്നീട്, ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്ത് നിന്ന് മടങ്ങുമ്പോള്‍, 'ലഷ്‌കര്‍-ഇ-തയ്ബ തലവന്‍ ഹാഫിസ് സയീദിനെതിരേ നിങ്ങള്‍ എപ്പോഴാണ് നിയമനടപടി സ്വീകരിക്കുക?' എന്ന് ഷെരീഫിനോട് വീണ്ടും ചോദിച്ചു. അപ്പോഴും ഷഹബാസ് ഷെരീഫ് മറുപടി നല്‍കാന്‍ വിസമ്മതിച്ചു.

1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം മുദ്രകുത്തപ്പെട്ട ഒരു ഭീകരവാദിയും നിരോധിത ഭീകരവാദ സംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയുടെ സ്ഥാപകനുമാണ് ഹാഫിസ് മുഹമ്മദ് സയീദ്. 26/11 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയെന്ന നിലയില്‍ സയീദിനെ പിടികൂടി കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളതാണ്. കൂടാതെ, 2025 ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തത് ലഷ്‌കര്‍-ഇ-തയ്ബയുടെ നേതൃത്വത്തിലാണെന്നു നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍, ആക്രമണത്തിന് പിന്നിലെ വലിയ ഗൂഢാലോചനയില്‍ ഹാഫിസ് മുഹമ്മദ് സയീദ് എട്ടാം പ്രതിയാണെന്നു പരാമര്‍ശിച്ചിട്ടുമുണ്ട്.

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല

ഹോർമൂസ് തുറക്കാൻ ഇറാന്‍റെ സപ്തദിന പദ്ധതി

ഷി ജിൻപിങിന് ട്രംപൊരുക്കിയ വിരുന്നിൽ ഇലോൺ മസ്കും ടിം കുക്കും സാം ആൾട്ട്മാനും