യുഎസിന്‍റെ പിടിയിലായ കപ്പലിലെ 22 ഇറാനിയൻ ജീവനക്കാർ

 
World

യുഎസിന്‍റെ പിടിയിലായ കപ്പലിലെ 22 ഇറാനിയൻ ജീവനക്കാർ കറാച്ചിയിൽ

ഇറാനിലേയ്ക്ക് ഇവരെ തിരിച്ചയയ്ക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തി പാക്കിസ്ഥാൻ

Reena Varghese

ഇസ്ലാമബാദ്: യുഎസ് അധികൃതർ പിടിച്ചെടുത്ത ലെനോർ/ഡാവിന എന്ന കപ്പലിൽ ഉണ്ടായിരുന്ന 22 ഇറാനിയൻ ജീവനക്കാർ പാക്കിസ്ഥാനിലെ കറാച്ചിയിൽ എത്തിയതായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാർ.

ഇറാന്‍റെ സമുദ്ര വ്യാപാരത്തിനു മേലുള്ള ഉപരോധ നടപടികളുടെ ഭാഗമായാണ് കപ്പൽ അമെരിക്കൻ അധികൃതർ കസ്റ്റഡിയിൽ എടുത്തത്. കറാച്ചിയിൽ എത്തിയ ജീവനക്കാരെ എത്രയും വേഗം സുരക്ഷിതമായി ഇറാനിലേയ്ക്കു തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഇഷാഖ് ദാർ വ്യക്തമാക്കി.

യുഎസിന്‍റെ പിടിയിലായ ഇറാനിയൻ കപ്പൽ

ഇതിനായി പാക്കിസ്ഥാനിലെ ഇറാൻ നയതന്ത്ര പ്രതിനിധികളുമായി സഹകരിച്ച് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ രണ്ടു മാസത്തിനിടെ നാല് ഇറാനിയൻ കപ്പൽ ജീവനക്കാരാണ് ഇത്തരത്തിൽ സ്വന്തം നാട്ടിലേയ്ക്കു മടങ്ങിയത്. ഉടൻ സുരക്ഷിതമായി സ്വദേശത്തേയ്ക്കു തിരിച്ചയയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഈ ഇറാനിയൻ ജീവനക്കാർ.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്