ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ 56 രാജ്യങ്ങളിൽ പോകാം

 
World

ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ 56 രാജ്യങ്ങളിൽ പോകാം

കഴിഞ്ഞ വർഷം വരെ 55 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശനം ലഭിച്ചിരുന്നത്.

നീതു ചന്ദ്രൻ

ഗോള പാസ്പോർട്ട് റാങ്കിങ്കിൽ 75ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 റാങ്കുകൾക്കു മുകളിലാണ് ഇപ്പോൾ ഇന്ത്യ. അതു കൊണ്ടു തന്നെ ഈ ഫെബ്രുവരി മുതൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ 56 രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കും. കഴിഞ്ഞ വർഷം വരെ 55 രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശനം ലഭിച്ചിരുന്നത്.

പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാമ്പിയയാണ് വിസയില്ലാതെ സന്ദർശിക്കാവുന്ന പുതിയ രാജ്യം. അതേ സമയം ഇറാൻ, ബൊളീവിയ എന്നീ രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കില്ല.

വിസയില്ലാതെ പ്രവേശിക്കാനും നിശ്ചിത കാലം താമസിക്കാനും കഴിയുന്ന രാജ്യങ്ങൾ

  • ഏഷ്യ- ഭൂട്ടാൻ, കസാക്കിസ്ഥാൻ, മക്കാവ്, മലേഷ്യ, നേപ്പാൾ

  • ആഫ്രിക്ക- അങ്കോള, മൊറീഷ്യസ്, റുവാണ്ട, സെനഗൽ

  • കരീബിയൻ- ബാർബഡോസ്, ബ്രിട്ടിഷ് വെർജിൻ ഐലൻഡ്സ്, ഡൊമിനിക്ക, ഗ്രെനഡ, ഹെയ്തി, ജമൈക്ക, മോണ്ട്സെറാത്, സെന്‍റ് വിൻസെറ്റ്, ഗ്രെനാഡിൻസ്, ട്രിനിഡാഡ്, ടൊബാഗോ

  • ഓഷ്യാനിയ- കൂക്ക് ഐലൻഡ്സ്, ഫിജി, കിരിബതി, മൈക്രോനേഷ്യ, നിയു, വനോട്ടു,

  • മിഡിൽ ഈസ്റ്റ്- ഖത്തർ

മണിക്കൂറുകൾ കൊണ്ട് ലഭിക്കുന്ന ഇ വിസയോടെ സന്ദർശിക്കാവുന്ന രാജ്യങ്ങൾ

കെനിയ, സീഷെൽസ്, സെന്‍റ് കിറ്റ്സ്, നെവിസ്

വിമാനത്താവളത്തിൽ നിന്നോ അതിർത്തിയിൽ നിന്നോ എളുപ്പത്തിൽ വിസ ലഭിക്കുന്ന രാജ്യങ്ങൾ

  • ഏഷ്യ- കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, മാൽദീവ്സ്, മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ്, ടിമോർ-ലെസ്റ്റെ

  • ആഫ്രിക്ക- ബുറുണ്ടി, കേപ് വെർഡേ ഐലൻഡ്സ്. കോമോറോ ദ്വീപുകൾ, ജിബോട്ടി, എത്യോപ്യ, ഗിനിയ, മഡഗാസ്കർ, മൊസാമ്പിക്, സിയെറ, ലിയോൺ, താൻസാനിയ, ഗാമ്പിയ, സിമ്പാബ്‌വേ

  • ഓഷ്യാനിയ- മാർഷൽ ദ്വീപുകൾ,പലോ ദ്വീപുകൾ, സമോവ, തുവാളു

  • മിഡി‌ൽ ഈസ്റ്റ്- ജോർദാൻ

  • കരീബിയൻ- സെന്‍റ് ലൂഷ്യ

മാലിന്യം തള്ളുന്നവരെ പിടിക്കാൻ പുതിയ സംവിധാനം

സഞ്ജു ടോപ് സ്കോറർ, ചെന്നൈക്ക് രണ്ടാം ജയം

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!