യുഎസ് യുദ്ധക്കപ്പൽ എബ്രഹാം ലിങ്കൺ
ഫുക്കറ്റ് : പശ്ചിമേഷ്യയിലെ ദീർഘകാല സൈനിക ദൗത്യങ്ങൾക്ക് ശേഷം ആശ്വാസത്തിനായി തായ് ലൻഡിൽ നടത്തിയ പഞ്ചദിന സന്ദർശനം പൂർത്തിയാക്കി അമെരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ഏബ്രഹാം ലിങ്കൺ മടങ്ങി. അയ്യായിരത്തോളം നാവികരുമായി ബുധനാഴ്ച തായ്‌ലൻഡിൽ എത്തിയ ഈ ആണവ ശക്തിയേറിയ യുദ്ധക്കപ്പൽ മറ്റ് യുഎസ് നാവിക കപ്പലുകൾക്കൊപ്പമാണ് ഞായറാഴ്ച തുറമുഖം വിട്ടത്.തുടർച്ചയായ സമുദ്ര സഞ്ചാരത്തിനു ശേഷം നാവികർക്ക് താൽക്കാലിക ആശ്വാസമേകാനാണ് തായ് ഭരണകൂടം ഈ സന്ദർശനത്തിനു സൗകര്യം ഒരുക്കിയത്.
യുഎസ് യുദ്ധക്കപ്പൽ എബ്രഹാം ലിങ്കൺ
തായ് ലൻഡ് ഭരണകൂടവും ജനങ്ങളും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥേയത്വത്തിനും കപ്പലിന്‍റെ കമാൻഡിംഗ് ഓഫീസറായ യുഎസ് നാവികസേനാ ക്യാപ്റ്റൻ ഡാൻ കീലർ നന്ദി രേഖപ്പെടുത്തി. യുഎസ്-ഇറാൻ യുദ്ധത്തിൽ അതി നിർണായക ദൗത്യങ്ങളിൽ പങ്കാളിയായിരുന്നു ഏബ്രഹാം ലിങ്കൺ. തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസങ്ങൾ കടലിലിൽ തുടർന്ന കപ്പലെന്ന ആധുനിക കാലത്തെ റെക്കോർഡും ഈ ദൗത്യത്തിലൂടെ ഏബ്രഹാം ലിങ്കൺ സ്വന്തമാക്കി.