2026 ഒക്ടോബർ 22-ന് ടെൽ അവീവിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രചാരണ ബാനറുമായി ലിക്കുഡ് പാർട്ടി പ്രവർത്തകൻ
(AP Photo/Ariel Schalit)
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ വോട്ട് മോഷണം ആരോപിക്കുമെന്ന് ലിക്കുഡ് പാർട്ടി.പോളിങ് സ്റ്റേഷനുകൾക്കു പുറത്ത് വോട്ടർമാരോട് സ്വയം തിരിച്ചറിയാൻ ആവശ്യപ്പെടാൻ പാർട്ടി പ്രവർത്തകർക്ക് നിയമപരമായി അവകാശമില്ല. അതാണ് ലിക്കുഡ് പാർട്ടിയെ കുഴയ്ക്കുന്നത്
ഇസ്രയേലിൽ വോട്ടെടുപ്പ് മുമ്പെങ്ങുമില്ലാത്തത്ര ആവേശത്തിൽ കുതിച്ചുയരുകയാണ്. എന്നാൽ വോട്ടിങ് ആരംഭിക്കുന്നതിനു മുമ്പേ അറബ് നഗരങ്ങളിലെയും പട്ടണങ്ങളിലെയും പോളിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ഫലങ്ങളെ വെല്ലുവിളിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി തയാറെടുക്കാൻ തുടങ്ങി, നെതന്യാഹു വിജയിച്ചില്ലെങ്കിൽ വോട്ട് "മോഷ്ടിക്കപ്പെട്ടു" എന്ന് അവകാശപ്പെടാനുള്ള സാധ്യതയെക്കുറിച്ച് പാർട്ടി ചർച്ച ചെയ്തതായി ലിക്കുഡ് പ്രവർത്തകരെ ഉദ്ധരിച്ച് ഹീബ്രു വാർത്താ സൈറ്റുകൾ തിങ്കളാഴ്ച തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.അറബ് സമൂഹങ്ങളിലെ വോട്ടിംഗ് സ്റ്റേഷനുകൾക്കായി നിരവധി പരാതികളും തട്ടിപ്പ് ആരോപണങ്ങളും ലിക്കുഡ് ഇതിനകം തന്നെ ശേഖരിച്ചു വരികയാണെന്ന് ചാനൽ 12 വാർത്താ റിപ്പോർട്ട് പറയുന്നു.
പൂർണ്ണമായും മൂടുപടം ധരിച്ച് വോട്ടുചെയ്യാൻ എത്തുന്ന സ്ത്രീകളെ വെല്ലുവിളിക്കാൻ നെതന്യാഹുവിന്റെ പാർട്ടി തയാറെടുക്കുന്നതായും ചില പോളിങ് സ്റ്റേഷനുകൾ പുരുഷന്മാർക്കും സ്ത്രീകൾക്കും വോട്ടിങ് സമയം വേർതിരിച്ചിട്ടുണ്ടെന്ന ആരോപണങ്ങൾ അവർ ഉന്നയിക്കുന്നതായും അറബ് ഭൂരിപക്ഷ പ്രദേശങ്ങളിലെ പോളിംഗ് സൈറ്റുകൾ "നിരീക്ഷിക്കാൻ" ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരെ അയച്ചതായും റിപ്പോർട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ പ്രകാരം അത്തരം പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെങ്കിലും, തട്ടിപ്പ് ആരോപിക്കാൻ ലിക്കുഡ് തയ്യാറെടുക്കുകയാണെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.
2026 ഒക്ടോബർ 27 ന് ജറുസലേമിൽ നടക്കുന്ന ഇസ്രായേലിന്റെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഒരു പോളിംഗ് സൈറ്റ് തുറക്കുന്നതിന് മുമ്പ് വോട്ടർമാർ വരിവരിയായി നിൽക്കുന്നു.
നെതന്യാഹു വീഴ്ചയിലേയ്ക്ക്
ഇസ്രയേലിലെ ഹാരെറ്റ്സ് ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം ലിക്കുഡ് പാർട്ടി പരാജയപ്പെടൽ സ്വീകരിക്കാൻ തയാറെടുക്കുകയാണ്. ഇസ്രയേലിലെ അറബ് വംശജരിൽ നിന്നും വ്യാപകമായ തട്ടിപ്പ് ആരോപിക്കുകയും തെരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടു എന്ന അവകാശപ്പെടുകയും ചെയ്യാൻ ലിക്കുഡ് പാർട്ടി ഒരുങ്ങുകയാണ് എന്നും ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. ബുർഖ ധരിച്ചു വന്നു വോട്ടു ചെയ്യുന്നവരിൽ ഒരേ വ്യക്തി തന്നെ ഒന്നിൽ കൂടുതൽ വോട്ട് ചെയ്യില്ല എന്ന് എന്താണ് ഉറപ്പെന്ന് ലിക്കുഡ് വൃത്തങ്ങൾ ഹാരെറ്റ്സ് ദിനപത്രത്തോടു തങ്ങളുടെ സംശയം പ്രകടിപ്പിച്ചു. അതു കൊണ്ടു തന്നെ അറബ് മേഖലകളിലെ വോട്ടിങ് പരിശോധിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
പോളിങ് സ്റ്റേഷനുകൾക്കു പുറത്ത് വോട്ടർമാരോട് സ്വയം തിരിച്ചറിയാൻ ആവശ്യപ്പെടാൻ പാർട്ടി പ്രവർത്തകർക്ക് നിയമപരമായി അവകാശമില്ല. അതാണ് ലിക്കുഡ് പാർട്ടിയെ കുഴയ്ക്കുന്നത്.2020ൽ ഡോണൾഡ് ട്രംപ് തന്റെ മുൻഗാമിയായ ജോ ബൈഡനെതിരേ നടത്തിയ തട്ടിപ്പ് ആരോപണങ്ങളും ഈ വിഷയത്തിലായിരുന്നു. എന്നാൽ നെതന്യാഹു ഈ വിഷയത്തിൽ വ്യക്തിപരമായി ഇടപെട്ടിട്ടില്ല എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ലിക്കുഡും തീവ്ര വലതുപക്ഷ മത സയണിസം പാർട്ടികളും 2,000 പ്രവർത്തകരെ അറബ് സമൂഹങ്ങളിലെ വോട്ടിംഗ് സ്റ്റേഷനുകളിലേക്ക് അയയ്ക്കാനുള്ള പ്രഖ്യാപിച്ച പദ്ധതികളിൽ ആശങ്കയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ പൗരാവകാശ ഗ്രൂപ്പുകൾ.