ജെയിംസ് മുൽവെനോൺ

 

getty images 

World

യുഎസ് സാങ്കേതിക മേഖല തകർക്കാൻ ലൈംഗിക യുദ്ധവുമായി റഷ്യയും ചൈനയും

ശീതയുദ്ധകാലത്താണ് ഈ ലൈംഗിക യുദ്ധമുറ പ്രചാരത്തിൽ വന്നത്. എന്നാലിപ്പോൾ അത് മുമ്പെന്നത്തെക്കാളും കുടുതലാണ് എന്ന് കൗണ്ടർ ഇന്‍റലിജൻസ് അന്വേഷണങ്ങളിൽ 30 വർഷത്തെ പരിചയമുള്ള ജെയിംസ് മുൽവെനോൺ.

Reena Varghese

യുഎസിന്‍റെ സാങ്കേതിക മേഖലയെ ലക്ഷ്യം വച്ച് റഷ്യ-ചൈന ചാരപ്രവർത്തകർ ലൈംഗിക യുദ്ധവുമായി രംഗത്ത്. റഷ്യൻ,ചൈനീസ് ഇന്‍റലിജൻസ് പ്രവർത്തകർ ദീർഘ നാളായി നില നിൽക്കുന്ന പ്രണയ ബന്ധങ്ങളിലൂടെയും വശീകരണത്തിലൂടെയും അമെരിക്കയുടെ പ്രതിരോധ മേഖലകളിലും മറ്റും പ്രവർത്തിക്കുന്ന എൻജിനീയർമാരെയും മറ്റും സ്വന്തമാക്കി തങ്ങൾക്കാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് ഇവരുടെ തന്ത്രം. ശീതയുദ്ധകാലത്താണ് ഈ ലൈംഗിക യുദ്ധമുറ പ്രചാരത്തിൽ വന്നത്. എന്നാലിപ്പോൾ അത് മുമ്പെന്നത്തെക്കാളും കുടുതലാണ് എന്ന് കൗണ്ടർ ഇന്‍റലിജൻസ് അന്വേഷണങ്ങളിൽ 30 വർഷത്തെ പരിചയമുള്ള ജെയിംസ് മുൽവെനോൺ പറ‍യുന്നു.

സമീപ നാളുകളിൽ അമെരിക്കയിലെ സിലിക്കൺ വാലിയിൽ ഈ ചാരപ്രവർത്തനം വലിയ തോതിൽ വ്യാപിച്ചിരിക്കുകയാണിപ്പോൾ. ഇത്തരം തന്ത്രങ്ങൾ അമെരിക്കയ്ക്കെതിരെ ഏറ്റവും ഫലപ്രദമാണെന്നും മുൽവെനോൺ കൂട്ടിച്ചേർത്തു. അമെരിക്ക ഇത്തരം ചാരപ്രവർത്തനം നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമെരിക്ക സ്റ്റാർട്ടപ്പുകളെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നത് ചൂഷണം ചെയ്തു കൊണ്ടാണ് ചൈനീസ് യുവാക്കൾ തങ്ങളുടെ യുഎസ് സ്റ്റാർട്ടപ്പുകളിലൂടെ ഈ ചാരപ്രവർത്തനം നടത്തുന്നത്.

അമെരിക്കൻ പ്രതിരോധവുമായി ബന്ധപ്പെട്ട പ്രൊജക്റ്റുകളിൽ പ്രവർത്തിക്കുന്ന ഒരു അമെരിക്കൻ എയ്റോസ്പേസ് എൻജിനീയറെ വിവാഹം കഴിച്ച സുന്ദരിയായ റഷ്യൻ സ്ത്രീ ഉൾപ്പെട്ട ഒരു കേസിനെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോടു വിവരിച്ചു. ഇത്തരത്തിൽ ബൗദ്ധിക സ്വത്ത് മോഷണം മൂലം അമെരിക്കയ്ക്ക് പ്രതിവർഷം 600 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടാകുന്നു എന്നാണ് അമെരിക്കൻ ബൗദ്ധിക സ്വത്ത് മോഷണ കമ്മീഷൻ കണക്കാക്കുന്നത്. ചൈനയാണ് മുഖ്യ മോഷണകേന്ദ്രം.

ലൈംഗിക പീഡന പരാതി; രാഹുലിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, അറസ്റ്റ് ഉടൻ ഉണ്ടായേക്കും

അന്തസ് ഉണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണം ;രാഹുലിനെതിരേ വി.ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എംഎൽഎ ഓഫീസ് തുറന്നു; രാഹുൽ എവിടെയാണെന്ന് അറിയില്ലെന്ന് ജീവനക്കാർ

രാഹുലിനെതിരേ ഗുരുതര ആരോപണങ്ങൾ; ഗർഛിദ്രം നടത്തിയത് ഡോക്‌ടറുടെ ഉപദേശം തേടാതെ, സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്ന് യുവതിയുടെ മൊഴി

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പൊലീസ് കേസെടുത്തു, രാഹുലിന്‍റെ സുഹൃത്തും പ്രതി പട്ടികയിൽ