അബ്ദുള്ള അൽബാദ്രി
ലണ്ടനിലെ ഇസ്രയേൽ എംബസിയിൽ രണ്ടു കത്തികളുമായി അതിക്രമിച്ചു കയറാൻ ശ്രമിച്ച കുവൈറ്റി ഭീകരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.രക്തസാക്ഷിത്വ കുറിപ്പ് കൈവശം വച്ചതിനും തീവ്രവാദ പ്രവർത്തനത്തിനു പദ്ധതിയിട്ടതിനുമായാണ് ഇരുപതു വർഷം തടവു ശിക്ഷ വിധിച്ചത്.
34 കാരനായ അബ്ദുള്ള അൽബാദ്രി, 2025 ഏപ്രിലിലാണ് പടിഞ്ഞാറൻ ലണ്ടനിലെ എംബസിയുടെ പരിധി ലംഘിക്കാൻ ശ്രമിച്ചത്. അപ്പോൾ അവിടെ കാവൽ നിന്നിരുന്ന പൊലീസുകാർ ഇയാളെ തടയുകയായിരുന്നു.
ഗാസയിലെ ഇസ്രയേലിന്‍റെ നടപടികൾക്ക് പ്രതികാരമായാണ് അൽബാദ്രി ഇസ്രയേൽ എംബസി ആക്രമിക്കാൻ ആഗ്രഹിച്ചതെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
ലണ്ടനിലെ ഇസ്രയേൽ എംബസിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് ഇയാൾ രണ്ടു കത്തികളുമായി ആക്രമണിനു മുതിർന്നതെന്നും രക്തസാക്ഷിയായി മരിക്കാനുള്ള കുറിപ്പ് ഇയാളുടെ കൈവശമുണ്ടായിരുന്നതായും വിചാരണയിൽ തെളിഞ്ഞു.